രാജ്യത്ത് കോവിഡ് ബാധിതര്‍ 43 ലക്ഷത്തിനടുത്ത്; മരണസംഖ്യ 72775

By Team Member, Malabar News
Malabarnews_covid in india
Representational image
Ajwa Travels

ന്യൂഡെല്‍ഹി : ദിവസങ്ങളായി 90000 നു മുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ നിന്ന് കഴിഞ്ഞ ദിവസം രാജ്യത്ത് അല്‍പ്പം കുറവ്. കഴിഞ്ഞ 24 മണിക്കൂറില്‍ 75809 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്‌. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 43 ലക്ഷത്തിനോട് അടുക്കുന്നു. 4280422 ആളുകള്‍ക്കാണ് ഇതുവരെ ഇന്ത്യയില്‍ രോഗം ബാധിച്ചത്. ഇവരില്‍ 883697 ആളുകളാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്‌ 1133 കോവിഡ് മരണങ്ങളാണ്. ഇതോടെ രാജ്യത്ത് ആകെ 72775 ആളുകള്‍ക്കാണ് കോവിഡ് മൂലം ജീവന്‍ നഷ്ടമായത്.

മഹാരാഷ്ട്ര,കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ തന്നെയാണ് കോവിഡ് ബാധ രൂക്ഷമായി തുടരുന്നത്. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്‌ത കേസുകളിലും ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് മഹാരാഷ്ട്രയിലാണ്. ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ് ഉണ്ടായി.8368 ആളുകള്‍ക്കാണ് ഇന്നലെ ആന്ധ്രാപ്രദേശില്‍ രോഗം സ്ഥിരീകരിച്ചത്. ഒപ്പം കര്‍ണാടകയില്‍ രോഗം സ്ഥിരീകരിച്ചത് 5773 ആളുകള്‍ക്കും തമിഴ്നാട്ടില്‍ 5776 ആളുകള്‍ക്കുമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ രോഗബാധിതരാകുന്നതും ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്. പരിശോധിച്ച സാമ്പിളുകളുടെ എണ്ണത്തില്‍ കുറവ് വന്നതോടെ കഴിഞ്ഞ ദിവസം ഡെല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ കുറവ് ഉണ്ടായി. തുടര്‍ച്ചയായി 3000 നു മുകളില്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്ന ഡെല്‍ഹിയിലെ കോവിഡ് കേസുകള്‍ കഴിഞ്ഞ ദിവസം 2077 ആയി കുറഞ്ഞു.

1.70 ആണ് രാജ്യത്തെ കോവിഡ് മരണ നിരക്ക്. രാജ്യത്ത് കോവിഡ് മുക്തരാകുന്നവരുടെ എണ്ണത്തിലും വര്‍ധന ഉണ്ടാകുന്നുണ്ട്. ഇതുവരെ 3323950 ആളുകള്‍ക്കാണ് രാജ്യത്ത് രോഗമുക്തി ഉണ്ടായത്. 77.65 ശതമാനമാണ് ഇപ്പോള്‍ രാജ്യത്തെ രോഗമുക്തി നിരക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE