‘കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ അടിയന്തരമായി കോവിഡ് ചികിൽസക്ക് നിയമിക്കണം’; കെജിഎംഒഎ

By News Desk, Malabar News
KGMOA demands lockdown
Ajwa Travels

തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകരുടെ ക്ഷാമം ഗുരുതര പ്രതിസന്ധി സൃഷ്‌ടിക്കുമെന്ന മുന്നറിയിപ്പുമായി കെജിഎംഒഎ. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ അടിയന്തരമായി കോവിഡ് ചികിൽസക്ക് നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കെജിഎംഒഎ മുഖ്യമന്ത്രിക്ക് കത്ത് അയച്ചു.

ഏഴിന നിര്‍ദ്ദേശങ്ങളാണ് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ കെജിഎംഒഎ ചൂണ്ടിക്കാട്ടുന്നത്. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ അടിയന്തരമായി കോവിഡ് ചികിൽസക്ക് നിയോഗിക്കണം, കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ തുടങ്ങുന്നതിനേക്കാള്‍ നിലവിലുള്ളവയില്‍ കിടക്കകള്‍ വര്‍ധിപ്പിക്കണം തുടങ്ങിയവ നിര്‍ദ്ദേശത്തിൽ ഉൾപ്പെടുന്നു.

കോവിഡ് ആശുപത്രികള്‍, സിഎഫ്എല്‍ടിസികള്‍ എന്നിവയില്‍ കൃത്യമായ അഡ്‌മിഷന്‍ പ്രോട്ടോകോള്‍ നടപ്പാക്കണം, ഡൊമിസിലറി സെന്ററിലും സ്‌റ്റെപ്പ് ഡൗണ്‍ സിഎഫ്എല്‍ടിസികളിലും ടെലി കണ്‍സള്‍ട്ടേഷന്‍ വേണം, കാറ്റഗറി എ രോഗികള്‍ സിഎഫ്എല്‍ടിസികളില്‍ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം, പിജി പഠനത്തിന് പോയവരെ കോഴ്‌സ് പൂര്‍ത്തിയാകുന്ന മുറക്ക് ഡ്യൂട്ടിക്ക് നിയോഗിക്കണം, പതിനെട്ടിനും 45നും ഇടയിലുള്ളവരുടെ വാക്‌സിനേഷന് മുന്‍ഗണനാ വിഭാഗങ്ങളെ നിശ്‌ചയിക്കണം തുടങ്ങിയവയാണ് കെജിഎംഒഎ മുന്നോട്ടു വെക്കുന്ന മറ്റ് നിര്‍ദ്ദേശങ്ങള്‍.

Read Also: ഒന്നര ലക്ഷം ഡോസ് സ്‌പുട്‌നിക്‌ വാക്‌സിൻ ഇന്ത്യയിൽ എത്തിയതായി കേന്ദ്രമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE