കോവിഡ് സുരക്ഷ; അന്താരാഷ്‌ട്ര അംഗീകാരം നേടി മസ്‌ക്കറ്റ് വിമാനത്താവളം

By Staff Reporter, Malabar News
Muscat-Airport
Muscat International Airport
Ajwa Travels

മസ്‌ക്കറ്റ്: കോവിഡ് സുരക്ഷാ മുൻകരുതലുകൾക്ക് അന്താരാഷ്‌ട്ര അംഗീകാരം നേടി മസ്‌ക്കറ്റ് വിമാനത്താവളം. അന്താരാഷ്‌ട്ര ഏജൻസിയായ സ്‌കൈ ട്രാക്‌സിന്റെ ഫോർ സ്‌റ്റാർ റേറ്റിങ്ങാണ് വിമാനത്താവളത്തിന് ലഭിച്ചത്. ആഗോളതലത്തിൽ കോവിഡ് സുരക്ഷാ മുൻകരുതലുകൾ ഏർപ്പെടുത്തിയ വിമാനത്താവളങ്ങളുടെ പ്രവർത്തനം അവലോകനം ചെയ്‌തതിന്റെ അടിസ്‌ഥാനത്തിലാണ്‌ ഈ റേറ്റിങ് ഏർപ്പെടുത്തിയത്. പശ്‌ചിമേഷ്യയിൽ നിന്ന് ഈ അംഗീകാരം ലഭിച്ച ഏക വിമാനത്താവളമാണ് മസ്‌ക്കറ്റിലേത്.

ആരോഗ്യ, സുരക്ഷ ശുചിത്വ നടപടികളുടെ കാര്യക്ഷമതയും സ്‌ഥിരതയുമാണ്​ പ്രധാനമായും വിലയിരുത്തിയത്. അണുവിമുക്‌തമാക്കൽ, ശുചീകരണം അടക്കമുള്ള എല്ലാ മേഖലകളിലെയും പ്രവർത്തനം കണക്കിലെടുത്താണ് റേറ്റിങ് തയ്യാറാക്കിയത്. നേരത്തെ എയർപോർട്ട്​ കൗൺസിൽ ഇന്റർനാഷണലിന്റെ എയർപോർട്ട് ഹെൽത്ത് അക്രഡിറ്റേഷൻ അംഗീകാരത്തിനും വിമാനത്താവളം അർഹമായിരുന്നു. കോവിഡ് സുരക്ഷാ മുൻകരുതലുകൾ വിലയിരുത്തിയാണ് ഈ അർഹതയും നേടിയത്.

Read Also: ചര്‍ച്ച ഫലം കണ്ടില്ല; ചൊവ്വാഴ്‌ച കെഎസ്ആര്‍ടിസി പണിമുടക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE