ചെറുപ്പക്കാരില്‍ ലക്ഷണങ്ങള്‍ ഇല്ലാതെ കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നു; ലോകാരോഗ്യ സംഘടന

By News Desk, Malabar News
Malabar News_ WHO TAKESH KASAI
WHO Regional Director for Western Pacific Takeshi Kasai
Ajwa Travels

ജനീവ : കോവിഡ് രോഗവ്യാപനം 20 നും 40 നും ഇടയില്‍ പ്രായമുള്ളവരില്‍ വര്‍ദ്ധിക്കുന്നതായി ലോകാരോഗ്യ സംഘടന. ഇവരില്‍ ബഹുഭൂരിപക്ഷവും തങ്ങള്‍ വൈറസ് ബാധിതരാണെന്ന കാര്യം അറിയുന്നില്ല. ഇത് പ്രശ്നം കൂടുതല്‍ വഷളാക്കുന്നതായി ലോകാരോഗ്യസംഘടന വെസ്റ്റേണ്‍ പസഫിക് റീജിയണല്‍ ഡയറക്ടര്‍ തകേഷി കസായി പറഞ്ഞു.

ഇവരില്‍ നിന്നുള്ള വൈറസ് വ്യാപനം പ്രായമേറിയവര്‍, ദീര്‍ഘകാലമായി അസുഖം ബാധിച്ച് ചികില്‍സയിലുള്ളവര്‍ തുടങ്ങിയവരിലേക്ക് പടരുന്നത് സ്ഥിതി സങ്കീര്‍ണമാക്കും. ജനസാന്ദ്രത കൂടിയ പ്രദേശത്ത് താമസിക്കുന്നവരും പ്രശ്നം രൂക്ഷമാക്കുന്നതായി തകേഷി കസായി വ്യക്തമാക്കി.

വെസ്റ്റേണ്‍ പസഫിക് മേഖലയില്‍ കോവിഡ് വ്യാപനം പുതിയ തലത്തിലേക്ക് മാറുകയാണ്. സര്‍ക്കാരുകള്‍ സാമൂഹികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിക്കുകയും, തുടരുകയും വേണം. ആരോഗ്യകരമായ പുതിയ ശീലങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതുവഴി വൈറസ് വ്യാപനം തടയാനാകും. ഇതാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്നും കസായി അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE