ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ കോവിഡ് രോഗ നിര്‍ണയത്തിനായ് നടത്തുന്ന ആര്‍ടിപിസിആര്‍ പരിശോധനക്കുള്ള ഫീസ് 800 രൂപയാക്കി. 2400 രൂപയില്‍ നിന്നാണ് മൂന്നിലൊന്നായി അരവിന്ദ് കെജ്‌രിവാൾ സര്‍ക്കാര്‍ കുറച്ചിരിക്കുന്നത്. രോഗ വ്യാപനത്താല്‍ രാജ്യതലസ്‌ഥാനം വന്‍ പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനാല്‍ പരിശോധനാ ഫീസ് കുറച്ചെന്നാണ് കെജ്‌രിവാൾ ട്വിറ്ററിലൂടെ അറിയിച്ചത്.
സര്‍ക്കാര്‍ സ്‌ഥാപനങ്ങളില്‍ സൗജന്യമായാണ് പരിശോധന നടത്തിയിരുന്നത്. എന്നാല്‍ സ്വകാര്യ ലാബുകളില്‍ പരിശോധനക്കായി 2400 രൂപ ഈടാക്കിയിരുന്നു. പുതിയ തീരുമാനത്തോടെ സ്വകാര്യ ലാബുകളിലും 800 രൂപ മാത്രം കൊടുത്താല്‍ മതിയാകും.
കോവിഡ് പരിശോധന ഫീസിന്റെ കാര്യത്തില്‍ സംസ്‌ഥാനങ്ങളാണ് ഇടപെടല്‍ നടത്തേണ്ടതെന്നും തങ്ങള്‍ക്ക് തീരുമാനിക്കാന്‍ കഴിയില്ലെന്നും ഐസിഎംആര്‍ അടുത്തിടെ വ്യക്‌തമാക്കിയിരുന്നു. തുടര്‍ന്ന് മഹാരാഷ്‍ട്ര, രാജസ്‌ഥാന്‍, തമിഴ്നാട് എന്നീ സംസ്‌ഥാനങ്ങള്‍ പരിശോധന ഫീസിന് പരിധി നിശ്‌ചയിച്ചിരുന്നു. വിവിധ സംസ്‌ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നതിനുള്ള ചെലവ് 900 രൂപ മുതല്‍ 2800 വരെയാണ്.
Read also: മാദ്ധ്യമ പ്രവര്‍ത്തകന്റെയും സുഹൃത്തിന്റെയും കൊലപാതകം; മൂന്ന് പേര്‍ അറസ്‌റ്റില്‍