കോവിഡ്: സംസ്‌ഥാനത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു

By Trainee Reporter, Malabar News
Malabarnews_covid in kerala
Representational image
Ajwa Travels

തിരുവനന്തപുരം: ആശങ്ക വര്‍ധിപ്പിച്ച് കേരളത്തില്‍ തുടര്‍ച്ചയായി കോവിഡ് സ്‌ഥിരീകരണ നിരക്ക് ഉയരുന്നു. ഇന്ന് പരിശോധിച്ച 52,067 സാമ്പിളുകളില്‍ 9,016 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ സംസ്‌ഥാനത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 17.32 ശതമാനമായി. 7,464 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായിരിക്കുന്നത്. ഇതില്‍ 1,321 പേരുടെ രോഗ ഉറവിടം വ്യക്‌തമല്ല. 26 കോവിഡ് മരണങ്ങളും ഇന്ന് കേരളത്തില്‍ സ്‌ഥിരീകരിച്ചു. 7,991 പേര്‍ രോഗ മുക്തി നേടുകയും ചെയ്‌തിട്ടുണ്ട്.

നിലവില്‍ സംസ്‌ഥാനത്തെ പ്രതിദിന പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടില്ല. എന്നാല്‍ പുതിയ രോഗികള്‍ ദിനംപ്രതി വര്‍ധിക്കുന്നുമുണ്ട്. ഇന്നലെ 15 ശതമാനമായിരുന്നു പോസിറ്റിവിറ്റി നിരക്കെങ്കില്‍ ഇന്നത് 17.32 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. മറ്റ് സംസ്‌ഥാനങ്ങളില്‍ നിന്ന് വന്ന 127 പേരും, 104 ആരോഗ്യ പ്രവര്‍ത്തകരും ഇന്ന് രോഗബാധിതരായി.

3 ജില്ലകളില്‍ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു. മലപ്പുറം 1,519, തൃശൂര്‍ 1,109, എറണാകുളം 1,022, കോഴിക്കോട് 926, തിരുവനന്തപുരം 848, പാലക്കാട് 688, കൊല്ലം 656, ആലപ്പുഴ 629, കണ്ണൂര്‍ 464, കോട്ടയം 411, കാസര്‍ഗോഡ് 280, പത്തനംതിട്ട 203, ഇടുക്കി 140, വയനാട് 121 എന്നിങ്ങനെയാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്‌ത രോഗബാധിതരുടെ എണ്ണം. വിവിധ ജില്ലകളിലായി നിലവില്‍ 2,76,900 പേര്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.

Read also: പൂര്‍ണ കേള്‍വിശക്‌തി ഇല്ലാത്തവരെ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് ഒഴിവാക്കിയെന്ന ആരോപണം അടിസ്‌ഥാന രഹിതം; മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE