സിപിഎമ്മിന്റെ ഗൃഹസന്ദർശന പരിപാടി ഇന്ന് മുതൽ; സംസ്‌ഥാന നേതാക്കളും രംഗത്ത്

By Staff Reporter, Malabar News
cpm-kerala
Representational Image

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ സിപിഎമ്മിന്റെ ഗൃഹസന്ദർശന പരിപാടി ഇന്ന് തുടങ്ങും. സംസ്‌ഥാന നേതാക്കൾ മുതൽ ബ്രാഞ്ച് പ്രവർത്തകർ വരെ രംഗത്തിറങ്ങും. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് പരിപാടി നടത്തുന്നത്.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലേക്കുള്ള ഫണ്ട് സമാഹരണവും ഇതോടൊപ്പം നടക്കും. ഈ മാസം 31 വരെയാണ് ഗൃഹസന്ദർശനം തീരുമാനിച്ചിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം സിപിഎം നടത്തിയ ഗൃഹസന്ദർശനങ്ങൾ ഗുണം ചെയ്‌തുവെന്നാണ് വിലയിരുത്തൽ.

അതേസമയം പല സംസ്‌ഥാനങ്ങളിലെയും നിയമസഭാ അടുത്തിരിക്കെ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും. കേരളമടക്കമുള്ള സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ യോഗത്തിൽ ചർച്ചയാവും. സ്‌ഥാനാർഥി നിർണയത്തിനുള്ള മാനദണ്ഡവും യോഗത്തിൽ ചർച്ചയാകും. കർഷക സമരവും പാർലമെന്റ് ബജറ്റ് സമ്മേളനവും നിലവിലെ രാഷ്‌ട്രീയ സാഹചര്യങ്ങളും പിബി വിലയിരുത്തും.

Read Also: പക്ഷിപ്പനി; ആലപ്പുഴയില്‍ കര്‍ഷകര്‍ക്കുള്ള നഷ്‌ടപരിഹാര തുക വിതരണം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE