സിആര്‍പിഎഫ് സംഘത്തിന് നേരെ ആക്രമണം; ഭീകരര്‍ക്കായി തിരച്ചില്‍ തുടരുന്നു

By Team Member, Malabar News
Malabarnews_srinagar
Representational image
Ajwa Travels

ശ്രീനഗര്‍ : കശ്മീരിലെ ശ്രീനഗറില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ആക്രമണം. പന്താചൗക്കില്‍ ആണ് സംഭവം ഉണ്ടായത്. മൂന്നു ഭീകരര്‍ സംഘത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവസ്ഥലത്ത് ഏറ്റുമുട്ടല്‍ നടക്കുകയാണ്. സംയുക്ത സേനാ സംഘങ്ങള്‍ സ്ഥലം വളഞ്ഞ ശേഷം നടത്തിയ തിരച്ചിലില്‍ ഭീകരര്‍ വീണ്ടും വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസം ജമ്മു-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ തുരങ്കം കണ്ടെത്തിയിരുന്നു. 20 മീറ്ററിലധികം നീളമുള്ള തുരങ്കം അവസാനിക്കുന്നത് പാക് ചെക്ക് പോസ്റ്റിന് 400 മീറ്റര്‍ മാത്രം അകലെയാണ്. പാക് സഹായത്തോടെ തീവ്രവാദികള്‍ നിര്‍മ്മിച്ചതാണെന്നും, പാക് സഹായമില്ലാതെ നിര്‍മിക്കാന്‍ സാധിക്കില്ല എന്നും രക്ഷാസേന അറിയിച്ചു.

തുരങ്കമുഖം അടച്ചിരുന്ന മണല്‍ ചാക്കുകളില്‍ കറാച്ചിയിലെ ഫാക്ടറി വിലാസം ഉണ്ടായിരുന്നെന്നും, ചാക്കുകള്‍ ഒരുപാട് പഴക്കം ഉള്ളതല്ലാത്തതിനാല്‍ തുരങ്കം ഈയടുത്ത് നിര്‍മ്മിച്ചതാകാനാണ് സാധ്യത എന്നും രക്ഷാസേന വിലയിരുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE