കുസാറ്റ് ദുരന്തം; മരിച്ചവർക്ക് സർവകലാശാല ആദരാഞ്‌ജലി അർപ്പിക്കും

മരിച്ച കോഴിക്കോട് താമരശേരി സ്വദേശിനി സാറ തോമസിന്റെ സംസ്‌കാരം ഇന്ന് നടക്കും

By Trainee Reporter, Malabar News
Cusat tragedy
Ajwa Travels

കൊച്ചി: കളമശേരി കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാമ്പസിൽ ടെക് ഫെസ്‌റ്റിനിടെ ഉണ്ടായ അപകടത്തിൽ മരിച്ചവർക്ക് സർവകലാശാല ആദരാഞ്‌ജലി അർപ്പിക്കും. രാവിലെ പത്തരയ്‌ക്ക് സ്‌കൂൾ ഓഫ് മാനേജ്‌മെന്റ്‌ സ്‌റ്റഡീസ്‌ ഓഡിറ്റോറിയത്തിലാണ് അനുശോചന യോഗം. ദുരന്തം അന്വേഷിക്കുന്ന മൂന്നംഗ സിൻഡിക്കേറ്റ് ഉപസമിതി രാവിലെ യോഗം ചേരും. ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ ഉച്ചക്ക് രണ്ടരയ്‌ക്ക് മുഴുവൻ സിൻഡിക്കേറ്റ് അംഗങ്ങളുടെയും യോഗവും വിളിച്ചിട്ടുണ്ട്.

അതേസമയം, മരിച്ച കോഴിക്കോട് താമരശേരി സ്വദേശിനി സാറ തോമസിന്റെ സംസ്‌കാരം ഇന്ന് നടക്കും. ഈങ്ങാപ്പുഴ സെന്റ് ജോർജ് പള്ളിയിലാണ് സംസ്‌കാരം. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ മുഹമ്മദ് റിയാസ്, വീണാ ജോർജ് തുടങ്ങിയവർ സാറയ്‌ക്ക് അന്തിമോപചാരം അർപ്പിച്ചിരുന്നു. പറവൂർ സ്വദേശി ആൻ റിഫ്‌തയുടെ സംസ്‌കാരം നാളെ നടക്കും. വിദേശത്തുള്ള അമ്മ നാളെ പുലർച്ചെ നാട്ടിലെത്തും.

മൃതദേഹം ഇന്ന് ഉച്ചക്ക് ശേഷം പറവൂർ കുറുമ്പത്തുരുത്തിലെ വീട്ടിലേക്കും. നാളെ 11 മണിവരെ വീട്ടിൽ പൊതുദർശനമുണ്ടാകും. ഒരുമണിയോടെ കുറുമ്പത്തുരുത്ത് സെന്റ് ജോസഫ് പള്ളിയിലാണ് സംസ്‌കാരം. അതേസമയം, കുസാറ്റ് ദുരന്തത്തിൽ പരിക്കേറ്റ ചികിൽസയിൽ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ആലപ്പുഴ സ്വദേശി ഗീതഞ്‌ജലി, മലപ്പുറം സ്വദേശി ഷെബ എന്നിവരാണ് കൊച്ചി ആസ്‌റ്റർ മെഡിസിറ്റിയിൽ അത്യാഹിത വിഭാഗത്തിൽ ചികിൽസയിൽ കഴിയുന്നത്.

Most Read| സ്‌ത്രീകളെ ഭയം, 55 വർഷമായി സ്വയം തടവിൽ; 71-കാരന്റെ ജീവിത പോരാട്ടം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE