സൈബർ ബുള്ളിയിങ് ഇരകളായി മാദ്ധ്യമപ്രവർത്തകരും ; നടപടി ആവശ്യപ്പെട്ട് പത്രപ്രവർത്തക യൂണിയൻ

By Desk Reporter, Malabar News
Press freedom_2020 Aug 11
Representational Image
Ajwa Travels

തിരുവനന്തപുരം: നിലപാടുകളിലെ വൈരുദ്ധ്യം കാരണമാക്കി വനിതാ മാദ്ധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവരെ വ്യക്തിഹത്യ നടത്തുന്ന സൈബർ പോരാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ.
തങ്ങൾക്ക് എതിരായി വാർത്തകൾ വരുമ്പോൾ രാഷ്ട്രീയകക്ഷികളുടെ സൈബർ അണികൾ എന്ന പേരിൽ മാദ്ധ്യമപ്രവർത്തകരെ വ്യക്തിഹത്യ നടത്തുകയും സമൂഹമാദ്ധ്യമങ്ങളിലൂടെ ആക്രമണം അഴിച്ചുവിടുകയും ചെയുന്നത് അംഗീകരിക്കാനാവില്ല.
പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ നിഷാ പുരുഷോത്തമൻ, മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ കമലേഷ് എന്നിവരുടെ കുടുംബത്തെപോലും അപമാനിക്കുകയും അപഹസിക്കുകയും ചെയ്തു. ഇത്തരം അപകീർത്തികരമായ പ്രചരണങ്ങൾ നടത്തുന്ന മുഴുവൻ ആളുകൾക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്നും അറസ്റ്റ് ഉൾപ്പെടെയുള്ള ശിക്ഷകളിലേക്ക് നീങ്ങണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ചുള്ള പരാതി മുഖ്യമന്ത്രിയെയും സംസ്ഥാന പോലീസ് മേധാവിയേയും അറിയിച്ചതായി പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ കെ.പി റെജിയും ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷും വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE