കോഴിക്കോട്: നരിക്കുനിയിൽ വിവാഹ വീട്ടിൽ നിന്ന് എത്തിച്ച ഭക്ഷണം കഴിച്ച് രണ്ടര വയസുകാരൻ മരിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മ സനയും ചികിൽസയിൽ. വയറുവേദനയെ തുടർന്നാണ് സനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരുവരും ഭക്ഷണം കഴിച്ച വിവാഹ വീട്ടിൽ ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തി. അതേസമയം, കൂടുതൽ പേരിൽ രോഗലക്ഷണങ്ങൾ ഇല്ല. ചികിൽസയിൽ കഴിയുന്ന ആറ് കുട്ടികൾ ഇന്ന് ആശുപത്രി വിടുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് നരിക്കുനിയിലെ വിവാഹ വീട്ടിൽ നിന്നും എത്തിച്ച ഭക്ഷണം കഴിച്ച് രണ്ടര വയസുകാരനായ മുഹമ്മദ് യാമിൻ മരിച്ചത്. ഇതോടെ കല്യാണവീട്ടിലേക്ക് ഭക്ഷണം എത്തിച്ച കടകൾ ആരോഗ്യവകുപ്പ് അടപ്പിച്ചു. ഭക്ഷ്യവിഷബാധയേറ്റ് മരിച്ച മുഹമ്മദ് യാമിന്റെ പോസ്‌റ്റുമോർട്ടത്തിൽ മരണകാരണം വ്യക്‌തമായിട്ടില്ല. ഇതോടെ കുട്ടിയുടെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്.
Most Read: മഴ മുന്നറിയിപ്പ്; കാസർഗോഡ് ജില്ലയിൽ ജാഗ്രതാ നിർദ്ദേശം