ന്യൂഡെൽഹി: വെള്ളിയാഴ്ച ഡെല്‍ഹിയില്‍ 27 പേരുടെ മരണത്തിനിടയായ തീപിടിത്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. ഡെല്‍ഹിയിലെ തീപിടുത്തത്തില്‍ 27 പേരുടെ ജീവന് നഷ്ടപ്പെട്ടതില്‍ അതിയായ ദുഃഖമുണ്ട്. ഞാന്‍ ദുഃഖിതരായ കുടുംബങ്ങള്‍ക്കൊപ്പമാണ്. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ; എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. ഡെല്‍ഹിയില്‍ മൂന്നുനിലക്കെട്ടിടത്തില്‍ വെള്ളിയാഴ്ചയുണ്ടായ തീപിടിത്തത്തില്‍ 27 പേരാണ് വെന്തുമരിച്ചത്.
പടിഞ്ഞാറന്‍ ഡെല്‍ഹിയിലെ മുണ്ട്കയില്‍ വൈകീട്ട് നാലേ മുക്കാലോടെയാണ് സംഭവം നടന്നത്. ഒന്നാം നിലയിലെ സിസിടിവി നിര്‍മാണ യൂണിറ്റിലായിരുന്നു അഗ്നിബാധ. ഒരു സ്ത്രീ മരിച്ചെന്നാണ് ആദ്യം അഗ്നിരക്ഷാസേന അറിയിച്ചതെങ്കിലും രാത്രി പത്തിനു ശേഷമാണ് കൂടുതല്‍ പേര്‍ക്കു ജീവന് നഷ്ടപ്പെട്ടതായുള്ള വിവരം പുറത്തുവന്നത്. മുപ്പതിലേറെ പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തില്‍ കെട്ടിട ഉടമയെ കസ്റ്റഡിയിലെടുത്തു.
Read Also: സോളാർ കേസ്; ഗണേഷ് കുമാറിനെ സിബിഐ ചോദ്യം ചെയ്തു