ഡല്‍ഹി ടു ലണ്ടന്‍… 20,000 കിലോമീറ്റര്‍ ബസ് സര്‍വീസ് ഒരുങ്ങുന്നു

By News Desk, Malabar News
MalabarNews_delhi to london via bus
Representation Image

ന്യൂഡല്‍ഹി: 18 രാജ്യങ്ങളിലൂടെ 70 ദിവസത്തെ യാത്ര… 20,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡല്‍ഹി-ലണ്ടന്‍ ബസ് സര്‍വീസ് പ്രഖ്യാപിച്ച് ഗുര്‍ഗ്രാമില്‍നിന്നുള്ള സ്വകാര്യ ടൂര്‍ ഓപ്പറേറ്റിങ് കമ്പനി. രാജ്യതലസ്ഥനങ്ങളായ ഡല്‍ഹിയെയും ലണ്ടനെയും ബന്ധിപ്പിക്കുന്നതാണ് സര്‍വീസ്.

‘ബസ് ടു ലണ്ടന്‍’ എന്ന പേരിലാണ് സര്‍വീസ്. ഓഗസ്റ്റ് 15 ന് അഡ്വഞ്ചേഴ്‌സ് ഓവര്‍ലാന്‍ഡ് എന്ന സ്വകാര്യ ടൂര്‍ ഓപ്പറേറ്റേഴ്‌സാണ് ഡല്‍ഹിക്കും ലണ്ടനും ഇടയില്‍ ആദ്യമായി ‘ഹോപ്-ഓണ്‍ / ഹോപ്പ്-ഓഫ് ബസ് സര്‍വീസ്’ പ്രഖ്യാപിച്ചത്. മ്യാന്‍മര്‍, തായലന്‍ഡ്, ലാവോസ്, ചൈന, കിര്‍ഗിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍, റഷ്യ, ലാറ്റ്വിയ, ലിത്വാനിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ജര്‍മ്മനി, നെതര്‍ലാന്റ്‌സ്, ബെല്‍ജിയം, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലൂടെയാണ് ഈ ബസ് സര്‍വീസ് കടന്നുപോകുന്നത്.

ഡല്‍ഹിയില്‍നിന്ന് ലണ്ടന്‍ വരെയുള്ള യാത്രയ്ക്ക് 15 ലക്ഷം രൂപയായിരിക്കും ഒരു യാത്രക്കാരന് ചെലവാകുക. അഡ്വഞ്ചേഴ്‌സ് ഓവര്‍ലാന്റ് എന്ന സ്വകാര്യ ടൂര്‍ ഓപ്പറേറ്റേഴ്‌സ് ഉടകളും യാത്രാപ്രേമികളുമായ തുഷാര്‍ അഗര്‍വാളും സഞ്ജയ് മദനും 2017, 2018, 2019 വര്‍ഷങ്ങളില്‍ ലണ്ടനിലേക്ക് റോഡ് യാത്ര നടത്തിയിരുന്നു. അതിനുപിന്നാലെയാണ് ഡല്‍ഹി-ലണ്ടന്‍ ബസ് യാത്ര എന്ന ആശയവുമായി ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്.

20 ബിസിനസ് ക്ലാസ് സീറ്റുകളാണ് യാത്രക്കാര്‍ക്കായി സജ്ജമാക്കുക. 20 യാത്രക്കാര്‍ക്ക് പുറമെ ഡ്രൈവര്‍, അസിസ്റ്റന്റ് ഡ്രൈവര്‍, ഗൈഡ്, സഹായി എന്നിവരുമുണ്ടാകും. യാത്രയ്ക്കിടെ കൃത്യമായ ഇടവേളകളില്‍ ആവശ്യമായ വിവരങ്ങള്‍ യാത്രക്കാര്‍ക്കായി ഗൈഡ് പങ്കുവെയ്ക്കും. വിവിധ രാജ്യങ്ങളില്‍ പ്രവേശിപ്പിക്കുമ്പോഴുള്ള യാത്രക്കാരുടെ വിസ സംബന്ധിച്ച കാര്യങ്ങള്‍ ടൂര്‍ ഓപ്പറേറ്റിങ് കമ്പനി കൈകാര്യം ചെയ്യും. യാത്രയെ നാല് വിഭാഗങ്ങളായി തിരിക്കും, യാത്രക്കാര്‍ക്ക് അവരുടെ ഇഷ്ടത്തിനും സൗകര്യത്തിനും അനുസരിച്ച് വ്യത്യസ്ത ലക്ഷ്യസ്ഥാനങ്ങള്‍ തിരഞ്ഞെടുക്കാന്‍ കഴിയും.

70 ദിവസത്തെ യാത്രയില്‍ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തും. 4 സ്റ്റാര്‍ അല്ലെങ്കില്‍ 5 സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും യാത്രക്കാര്‍ക്ക് എല്ലാ രാജ്യങ്ങളിലും ഇന്ത്യന്‍ ഭക്ഷണം ലഭ്യമാക്കും തുടങ്ങിയവ ടൂര്‍ ഓപ്പറേറ്റിങ് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. കൊറോണ വൈറസ് വ്യാപനം കാരണം രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടില്ല. എല്ലാ രാജ്യങ്ങളിലെയും കൊറോണ വൈറസ് സ്റ്റാറ്റസ് എടുത്ത ശേഷമായിരിക്കും രജിസ്‌ട്രേഷന്‍ ആരംഭിക്കുക എന്നും അവര്‍ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE