ശബരിമല മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു

അർബുദ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് മൂന്നിന് പെരുന്നയിലെ വീട്ടുവളപ്പിൽ നടക്കും.

By Senior Reporter, Malabar News
Murari Babu passes away

കൊല്ലം: ശബരിമല മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബു (54) അന്തരിച്ചു. അർബുദ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. വെള്ളിയാഴ്‌ച രാത്രി 12.48നാണ് മരണം സ്‌ഥിരീകരിച്ചത്‌. സംസ്‌കാരം ഇന്ന് വൈകീട്ട് മൂന്നിന് പെരുന്നയിലെ വീട്ടുവളപ്പിൽ നടക്കും.

കോട്ടയം ചങ്ങനാശേരി സ്വദേശിയാണ്. പോലീസ് ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരനായത്. 1994ലാണ് പോലീസിൽ ജോലി കിട്ടിയത്. കോൺസ്‌റ്റബിളായി കണ്ണൂരിലായിരുന്നു ആദ്യ പരിശീലനം. എന്നാൽ, പരിശീലനം പൂർത്തിയാക്കിയില്ല. 1997ൽ ദേവസ്വം ബോർഡിൽ ജീവനക്കാരനായി.

ദേവസ്വം ബോർഡിലെ ഉയർന്ന പദവിയിലിരുന്ന ആളുടെ സഹായിയായാണ് തുടക്കം. പിന്നീട് ഏറ്റുമാനൂർ ക്ഷേത്രത്തിലെ ക്ളർക്കായി സ്‌ഥിര നിയമനം നൽകി. ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളി കടത്തിയ കേസിലെ രണ്ടാം പ്രതിയായിരുന്നു മുരാരി ബാബു. അറസ്‌റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതിനാൽ കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു.

Most Read| സ്‌ത്രീകൾക്ക് സൗജന്യ യാത്ര; ഏഴ് വിഭാഗം ബസുകളിൽ, ലിസ്‌റ്റ് പുറത്തിറക്കി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE