ഗുരുവായൂരില്‍ ഭക്‌തര്‍ക്ക് പ്രവേശനം അനുവദിക്കും

By Syndicated , Malabar News
guruvayur_Malabar news
Ajwa Travels

തൃശൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ഭക്‌തര്‍ക്ക് പ്രവേശനം നൽകാന്‍ തീരുമാനം. വെര്‍ച്ചല്‍ ക്യൂ വഴി 3000 പേരെ അനുവദിക്കും. വഴിപാടുകളില്‍ ചോറൂണ് ഒഴികെ ഉള്ളവ നടത്താന്‍ അനുമതിയുണ്ട്. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ക്ഷേത്രം ഉള്‍പ്പടെയുള്ള പ്രദേശത്തെ  നീക്കിയതിനാൽ ഭക്‌തരുടെ പ്രവേശനത്തിന് കളക്‌ടർ അനുമതി നൽകി.

കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ ക്ഷേത്ര ദര്‍ശനത്തിന് അനുമതി ഉണ്ടായിരുന്നില്ല. ഭക്‌തര്‍ക്ക് വിലക്കുണ്ടെങ്കിലും പൂജകള്‍ മുടക്കമില്ലാതെ നടന്നിരുന്നു. ഈ മാസം 1 മുതല്‍ നാലമ്പലത്തിനകത്തേക്ക് ഭക്‌തര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു എങ്കിലും ജീവനക്കാര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് 4 ദിവസത്തിനകം വീണ്ടും വിലക്ക് ഏര്‍പ്പെടുത്തി.

Read also: സ്വപ്‌നാ സുരേഷിന്റെ രഹസ്യമൊഴി കസ്‌റ്റംസിന് കൈമാറാന്‍ അനുമതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE