സ്വപ്‌നാ സുരേഷിന്റെ രഹസ്യമൊഴി കസ്‌റ്റംസിന് കൈമാറാന്‍ അനുമതി

By Syndicated , Malabar News
Malabarnews_swapna suresh
Swapna Suresh
Ajwa Travels

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതി സ്വപ്‌നാ  സുരേഷിന്റെ രഹസ്യ മൊഴി കസ്‌റ്റംസിന് കൈമാറാന്‍ എറണാകുളം സിജെഎം കോടതി അനുമതി നല്‍കി. അന്വേഷണ ഉദ്യോഗസ്‌ഥനായ കസ്‌റ്റംസ് സൂപ്രണ്ട് വിവേകിന്റെ അപേക്ഷയിലാണ് തീരുമാനം. നേരത്തെ കസ്‌റ്റംസ് പ്രോസിക്യൂട്ടര്‍ സമാന ആവശ്യമുന്നയിച്ച് നല്‍കിയ അപേക്ഷ കോടതി മടക്കിയിരുന്നു.

അന്വേഷണ ഉദ്യോഗസ്‌ഥന്‍ വഴി കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചാണ് അപേക്ഷ മടക്കിയത്. കേസില്‍ വലിയ വെളിപ്പെടുത്തലുകള്‍ ഉണ്ടെന്ന് കരുതുന്ന സ്വപ്‌നാ സുരേഷിന്റെ രഹസ്യ മൊഴിയുടെ പകര്‍പ്പാണ് കസ്‌റ്റംസിന് ലഭിക്കുക. താനുമായി ബന്ധമുള്ള ഉന്നത ഉദ്യോഗസ്‌ഥരുടെയും രാഷ്‌ട്രീയ നേതാക്കളുടെയും വിശദ വിവരങ്ങള്‍ സ്വപ്‌ന രഹസ്യ മൊഴിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.

കസ്‌റ്റംസ് കസ്‌റ്റഡിയിലിരിക്കെ സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട ഉന്നതരെ കുറിച്ച് സ്വപ്‌നയും സരിത്തും മൊഴി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് രഹസ്യ മൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇരുവരും കോടതിയെ സമീപിച്ചത്.

Read also: ‘നീതി കിട്ടിയില്ലേ എനിക്ക് അതുമതി’; സിസ്‌റ്റര്‍ അഭയ കേസ് വിധിയില്‍ അടയ്‌ക്കാ രാജു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE