ബോയിംഗ് 737 മാക്‌സ് പറത്തുന്നതിൽ നിന്ന് 90 സ്‌പൈസ് ജെറ്റ് പൈലറ്റുമാരെ ഡിജിസിഎ വിലക്കി

By Desk Reporter, Malabar News
DGCA bans 90 SpiceJet pilots from flying Boeing 737 Max
Ajwa Travels

ന്യൂഡെൽഹി: പരിശീലനത്തിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി 90 സ്‌പൈസ്‌ജെറ്റ് പൈലറ്റുമാർക്ക് ആവശ്യമായ പരിശീലനം പൂർത്തിയാക്കുന്നത് വരെ ബോയിംഗ് 737 മാക്‌സ് വിമാനം പറത്തുന്നതിൽ നിന്ന് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വിലക്കേർപ്പെടുത്തി.

“ഈ പൈലറ്റുമാരെ മാക്‌സ് പറത്തുന്നതിൽ നിന്ന് ഞങ്ങൾ തടഞ്ഞു, മാക്‌സ് പറത്തുന്നതിന് അവർ വിജയകരമായി വീണ്ടും പരിശീലിക്കേണ്ടതുണ്ട്. വീഴ്‌ചക്ക് ഉത്തരവാദികളെന്ന് കണ്ടെത്തുന്നവർക്ക് എതിരെ ഞങ്ങൾ കർശന നടപടിയെടുക്കും, ”- ഡിജിസിഎ ഡയറക്‌ടർ അരുൺ കുമാർ പറഞ്ഞു.

“ഡിജിസിഎയെ തൃപ്‌തിപ്പെടുത്തുന്ന തരത്തിൽ ഈ പൈലറ്റുമാർ വീണ്ടും പരിശീലനത്തിന് വിധേയരാകുന്നതുവരെ 90 സ്‌പൈസ് ജെറ്റ് പൈലറ്റുമാരെ മാക്‌സ് വിമാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിൽ നിന്ന് നിയന്ത്രിച്ചിരിക്കുന്നു.” ഈ പൈലറ്റുമാർ മറ്റ് ബോയിംഗ് 737 വിമാനങ്ങളിൽ തുടർന്നും ഉണ്ടാവുമെന്ന് വക്‌താവ്‌ കൂട്ടിച്ചേർത്തു.

Most Read:  ഹനുമാൻ ചാലിസ പാടിയാൽ ചൈന പിൻമാറുമോ; ബിജെപിക്ക് എതിരെ ശിവസേന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE