എല്ലാ ഇന്ത്യക്കാര്‍ക്കും ഇനി ഡിജിറ്റല്‍ ഹെല്‍ത്ത് കാര്‍ഡ്; പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ആരോഗ്യ പദ്ധതിക്ക് തുടക്കമായി

By Team Member, Malabar News
Malabarnews_digitalhealthcard
പ്രധാനമന്ത്രി നരേന്ദ്രമോദി
Ajwa Travels

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഡിജിറ്റല്‍ ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ നല്കുന്നതുള്‍പ്പെടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രഖ്യാപിച്ച ദേശീയ ഡിജിറ്റല്‍ ആരോഗ്യ പദ്ധതിക്ക് തുടക്കമായി. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ 6 കേന്ദ്രഭരണ പ്രദേശങ്ങള്‍ തിരഞ്ഞെടുത്തിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഇവിടങ്ങളില്‍ ഓഗസ്റ്റ് അവസാനത്തോടെ ആരോഗ്യ പദ്ധതി പൂര്‍ണമായും പ്രാപല്യത്തില്‍ വരും.

ആരോഗ്യ പരിപാലന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്ന ഒരു പദ്ധതിയാണ് ഇതെന്ന് പ്രധാനമന്ത്രി അവകാശപ്പെടുന്നു. ആധാര്‍ പോലെ തന്നെ, ആരോഗ്യരംഗത്ത് സവിശേഷ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനം ഉള്‍പ്പെടുന്നതാണ് പദ്ധതി. ചികിത്സയിലോ അല്ലെങ്കില്‍ മറ്റ് കാര്യങ്ങളിലോ സര്‍ക്കാരില്‍ നിന്ന് ആനുകൂല്യം സ്വീകരിക്കുന്നവര്‍ ഈ സംവിധാനം ആധാറുമായി ബന്ധിപ്പിക്കണം. അല്ലാത്തവര്‍ക്ക് നിര്‍ബന്ധമില്ല.
ഓരോ പൗരനും ആരോഗ്യ തിരിച്ചറിയല്‍ രേഖ, അംഗീകൃത ഡോക്ടര്‍മാരുടെ വിവരങ്ങള്‍ ഡിജിറ്റലായി ലഭ്യമാക്കുക, ആശുപത്രികളുടെയും ചികിത്സാ സംവിധാനങ്ങളുടെയും വിവരങ്ങള്‍ നല്‍കുക, ഓരോ വ്യക്തിയുടെയും ആരോഗ്യ, ചികിത്സാ വിവരങ്ങള്‍ സൂക്ഷിക്കുക എന്നിങ്ങനെ 4 പ്രധാന ഘടകങ്ങളാണ് ഡിജിറ്റല്‍ ആരോഗ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ഇ-ഫാര്‍മസി, ടെലിമെഡിസിന്‍ എന്നീ സംവിധാനങ്ങളും ലഭ്യമാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE