എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യം; ദിലീപ് ഇന്ന് ഹരജി സമർപ്പിക്കും

By Team Member, Malabar News
Dileep Approach High Court For cancel The FIR In Conspiracy Case
Ajwa Travels

എറണാകുളം: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ എഫ്‌ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി പ്രതി ദിലീപ് ഇന്ന് ഹൈക്കോടതിയിൽ ഹരജി സമർപ്പിക്കും. എഫ്‌ഐആർ കെട്ടിച്ചമച്ചതാണെന്നും തെളിവുകൾ വിശ്വാസയോഗ്യമല്ലെന്നും പ്രതിഭാഗം ഹരജിയിൽ വ്യക്‌തമാക്കും.

വധഗൂഢാലോചന കേസുമായി അന്വേഷണസംഘം മുന്നോട്ട് പോകുന്നത് നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ആണെന്നാണ് ദിലീപ് വ്യക്‌തമാക്കുന്നത്‌. അതേസമയം കഴിഞ്ഞ ദിവസമാണ് ഗൂഢാലോചന കേസിൽ ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഗൂഢാലോചനക്ക്  തെളിവില്ലെന്നും, പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്നും വ്യക്‌തമാക്കിയാണ് കോടതി ജാമ്യം അനുവദിച്ചത്.

ജാമ്യം ലഭിച്ചതിന് പിന്നാലെ നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. തുടരന്വേഷണം റദ്ദാക്കണം, വിചാരണ വേഗത്തിലാക്കണം തുടങ്ങി രണ്ട് ആവശ്യങ്ങളാണ് ഹരജിയിൽ ദിലീപ് മുന്നോട്ട് വച്ചിരിക്കുന്നത്.

Read also: കോഴിക്കോട് പ്രതി ചാടിപ്പോയ സംഭവം; സസ്‌പെൻഷനിൽ ആയ പോലീസുകാരെ തിരിച്ചെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE