ട്വിറ്ററിലേക്ക് റീ എന്‍ട്രിയില്ലെന്ന് ഡൊണാൾഡ് ട്രംപ്

ട്വിറ്ററിന്റെ കണക്കു കൂട്ടലുകൾ പിഴപ്പിച്ച് ഡൊണാൾഡ് ട്രംപ്. 87 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള ട്രംപിനെ തിരികെയെത്തിച്ചാൽ ഇദ്ദേഹത്തെ പിന്തുടരുന്നവരിൽ പലരും ട്വിറ്ററിലേക്ക് മടങ്ങിയേക്കും എന്നായിരുന്നു കണക്ക് കൂട്ടൽ.

By Central Desk, Malabar News
Donald Trump no re-entry to Twitter

വാഷിംങ്ടൺ: ട്വിറ്ററിലേക്ക് തിരികെ പോകാൻ താൽപര്യമില്ലെന്ന് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് പുനസ്‌ഥാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.

തിരികെ ട്വിറ്ററിൽ കയറാൻ തനിക്ക് ഒരു കാരണവും കാണുന്നില്ലെന്ന് ട്രംപ് പറഞ്ഞു. അഞ്ച് പേർക്ക് ജീവൻ നഷ്‌ടപ്പെട്ട, ഴിഞ്ഞ വർഷത്തെ ക്യാപിറ്റോൾ കലാപനത്തിന് പിന്നാലെയാണ് ട്രംപിന്റെ അക്കൗണ്ട് മരവിപ്പിക്കുന്നത്. വിലക്കിന് പിന്നാലെ ട്വിറ്ററുമായി സാമ്യമുള്ള പുതിയ സോഷ്യൽ മീഡിയ ആപ്പ് ട്രംപ് പുറത്തിറക്കുകയും അത് പരാജയപ്പെടുകയും ചെയ്‌തിരുന്നു.

എലോൺ മസ്‌ക് ട്വിറ്റർ ഏറ്റടുത്ത ശേഷം ഡൊണാൾഡ് ട്രംപിന്റെ വിലക്കിനെ തള്ളണോ ഉൾകൊള്ളാണോ എന്നറിയാൻ വോട്ടെടുപ്പ് നടത്തിയിരുന്നു. ഇതിൽ ട്രംപിന്റെ അക്കൗണ്ട് പുനസ്‌ഥാപിക്കണമെന്ന അഭിപ്രായത്തിനാണ് മുൻതൂക്കം ലഭിച്ചിരുന്നു. 15 ദശലക്ഷത്തിലധികം ട്വിറ്റർ ഉപയോക്‌താക്കളാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. 51.8 ശതമാനം പേർ പുനസ്‌ഥാപിക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്‌തു. തുടർന്നാണ് ട്രംപിന്റെ അക്കൗണ്ട് തിരികെ കൊണ്ടുവരാൻ ട്വിറ്റർ തീരുമാനിച്ചത്.

എന്നാൽ, താൻ തുടങ്ങിയ പുതിയ ആപ്പിൽ സന്തുഷ്‌ടനാണെന്നും ട്വിറ്ററിലേക്ക് മടങ്ങില്ലെന്നുമാണ് ട്രംപ് അറിയിച്ചത്. ഇലോൺ മസ്‌കിനെ ട്രംപ് പ്രശംസിക്കുകയും ചെയ്‌തിട്ടുണ്ട്‌. റിപ്പബ്ളിക്കൻ പാർട്ടിയുടെ സഖ്യത്തിന്റെ വാർഷിക നേതൃയോഗത്തിൽ സംസാരിക്കുവേയാണ് ട്രംപ് ട്വിറ്റർ പ്രവേശനം ഇല്ലെന്ന് വ്യക്‌തമാക്കിയത്‌.

87 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള അക്കൗണ്ട് പുനസ്‌ഥാപിക്കുന്നതിലൂടെ ട്രംപിനെ പിന്തുടരുന്നവരിൽ പലരും ട്വിറ്ററിലേക്ക് മടങ്ങിയേക്കും എന്നായിരുന്നു കണക്ക് കൂട്ടൽ. എന്നാൽ ട്വിറ്ററിന്റെ ഈ പ്രതീക്ഷക്ക് തുരങ്കം വെക്കുന്നതാണ് ട്രംപിന്റെ തീരുമാനം. നടൻ കാത്തി ഗ്രിഫിന്റെ ഉൾപ്പടെ ഒട്ടനവധി നിരോധിത അക്കൗണ്ടുകൾ ട്വിറ്റർ പുനസ്‌ഥാപിക്കുകയാണ്.

Most Read: ഭാരത് ജോഡോ യാത്രയെ പ്രകീർത്തിച്ച് സിപിഎം ദേശീയ നേതൃത്വം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE