കാബൂള്‍: അഫ്ഗാനിലെ കാബൂളില്‍ വിമാന താവളത്തിന് പുറത്ത് ഉണ്ടായ ഇരട്ട സ്‍ഫോടനത്തിൽ 13 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്. കുട്ടികളും താലിബാന്‍ അംഗങ്ങളും ഉൾപ്പടെയുള്ളവർ കൊല്ലപ്പെട്ടുവെന്നും ആക്രമണത്തിന് പിന്നില്‍ ഐഎസ് ആണെന്നും താലിബാന്‍ വ്യക്‌തമാക്കി. മുന്‍ അമേരിക്കന്‍ സൈനിക ഉദ്യോഗസ്‌ഥര്‍ അടക്കമുള്ളവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.
വിമാന താവളത്തിനടുത്തുള്ള ഹോട്ടലിന് മുന്നിലാണ് സ്‌ഫോടനം നടന്നതെന്നാണ് റിപ്പോര്‍ട്. പ്രദേശത്ത് ചാവേര്‍ ഭീഷണി ഉള്ളതായി യുഎസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കാബൂള്‍ വിമാന താവളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്കയും ബ്രിട്ടനും പൗരൻമാർക്ക് നിര്‍ദ്ദേശം നൽകിയിരുന്നു.
സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാൽ വിമാനത്താവളത്തിലെ കവാടങ്ങളിലുള്ളവർ ഉടൻ തിരികെ പോകണമെന്ന് യുഎസ് എംബസി അറിയിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്‌ച മുതൽ റൺവേയിലും പരിസരത്തുമായി കുറഞ്ഞത് 12 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് നാറ്റോയും താലിബാനും അറിയിക്കുന്നത്.
Read also: ഉപദേശകരെ നിലയ്‌ക്കു നിര്‍ത്തണം; സിദ്ദുവിന് ഹരീഷ് റാവത്തിന്റെ താക്കീത്