വെണ്ടയ്‌ക്ക ഇട്ടുവെച്ച വെള്ളം പതിവായി കുടിക്കൂ; ഗുണങ്ങൾ ഏറെയാണ്

നാലോ അഞ്ചോ ചെറിയ വെണ്ടയ്‌ക്ക കീറി രണ്ടു ഗ്ളാസ് വെള്ളത്തിൽ രാത്രി മുഴുവൻ കുതിർത്ത് വെക്കുകയാണ് വേണ്ടത്. ശേഷം രാവിലെ ഈ വെണ്ടയ്‌ക്ക നന്നായി ഞരടി ഇതിലെ കൊഴുപ്പ് വെള്ളത്തിലേക്ക് പകർത്തിയെടുത്ത് ഈ വെള്ളമാണ് കുടിക്കേണ്ടത്.

By Trainee Reporter, Malabar News
fashion and lifestyle
Ajwa Travels

പലവിധ പാനീയങ്ങൾ കുടിക്കുന്നവരാണ് നമ്മൾ എല്ലാവരും. ചിലത് ആരോഗ്യത്തിന് ഹാനികരമാണെങ്കിലും, ചിലതൊക്കെ നമ്മുടെ ശരീരത്തിനും ആരോഗ്യത്തിനും ഗുണം ചെയ്യുന്നവ ആയിരിക്കും. അത്തരത്തിൽ വെണ്ടയ്‌ക്ക ഇട്ടുവെച്ച വെള്ളം പതിവായി കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. വെണ്ടയ്‌ക്കയോട് ചിലർക്ക് അലർജി ഉണ്ടകാം. ഇത്തരക്കാർ ഈ പാനീയം വേണ്ടെന്ന് വയ്‌ക്കുന്നതാണ് നല്ലത്.

അതുപോലെതന്നെ, ഇറിറ്റബിൾ ബവൽ സിൻഡ്രോം(ഐബിഎസ്)എന്ന വയറിനെ ബാധിക്കുന്ന പ്രശ്‌നം ഉള്ളവരും ഇത് കഴിക്കാതിരിക്കുന്നതാണ് ഉചിതം. കാരണം ഐബിഎസിന്റെ അനുബന്ധ പ്രശ്‌നങ്ങൾ കൂട്ടാൻ ഇത് കാരണമാകും.

നാലോ അഞ്ചോ ചെറിയ വെണ്ടയ്‌ക്ക കീറി രണ്ടു ഗ്ളാസ് വെള്ളത്തിൽ രാത്രി മുഴുവൻ കുതിർത്ത് വെക്കുകയാണ് വേണ്ടത്. ശേഷം രാവിലെ ഈ വെണ്ടയ്‌ക്ക നന്നായി ഞരടി ഇതിലെ കൊഴുപ്പ് വെള്ളത്തിലേക്ക് പകർത്തിയെടുത്ത് ഈ വെള്ളമാണ് കുടിക്കേണ്ടത്. ഇത് പതിവായി കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം.

1. വണ്ണം കുറയ്‌ക്കാൻ ശ്രമിക്കുന്നവർക്ക് അവരുടെ ഡയറ്റിൽ ഉൾപ്പെടുത്താവുന്ന മികച്ച ഒരു പാനീയമാണിത്. വെണ്ടയ്‌ക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി, സി, ഫോളിക് ആസിഡ്, ഫൈബർ എന്നിവയെ വിശപ്പിനെ അടക്കാനും, ദഹനം മെച്ചപ്പെടുത്താനുമെല്ലാം സഹായിക്കുന്നു. ഇതിലൂടെയാണ് വണ്ണം കുറയ്‌ക്കാനുള്ള ശ്രമങ്ങളെ ഈ പാനീയം ത്വരിതപ്പെടുത്തുന്നത്.

2. പ്രമേഹ രോഗികൾക്കും പാനീയം ഏറെ സഹായകരമാണ്. ഭക്ഷണങ്ങളിൽ നിന്ന് കാർബോ ഹൈഡ്രേറ്റ് എടുക്കുന്നതിനെ പരിമിതപ്പെടുത്താൻ വെണ്ടയ്‌ക്ക സഹായിക്കുന്നു. ഇതിലൂടെ ഗ്ളൂക്കോസ് നില നിയന്ത്രിച്ചു നിർത്താനുമാകുന്നു. ഇങ്ങനെയാണ് പ്രമേഹരോഗികൾക്ക് പാനീയം ഗുണം ചെയ്യുന്നത്.

fashion and lifestyle

3. ധാരാളം പോഷകങ്ങൾ നൽകുന്ന ന്യൂട്രിയന്റ് പവർ ഹൗസാണ് വെണ്ടയ്‌ക്ക. ഇത് രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും ചർമ്മത്തിന്റെ ആരോഗ്യം പരിപാലിക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനുമെല്ലാം സഹായിക്കുന്നു.

4. വെണ്ടയിൽ ഫൈബർ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ദഹനത്തിന് വളരെ നല്ലതാണ്. പോഷകമൂല്യം കാരണം മലബന്ധം എന്ന പ്രശ്‌നമേ ഉണ്ടാകുന്നില്ല. വെണ്ടയിൽ ആന്റി ഓക്‌സിഡന്റ് ഗുണങ്ങൾ ഉള്ളതിനാൽ ഫ്രീ റാഡിക്കൽ നാശത്തിൽ നിന്ന് കരളിനെ സംരക്ഷിക്കുന്നു. ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ഈ പാനീയം വളരെ നല്ലതാണ്.

5. വെണ്ടയിൽ ഉള്ള വിറ്റാമിൻ സി, ഇ, സിങ്ക് എന്നിവ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന കരോട്ടിനുകൾ റെറ്റിനയുടെ ഭാഗമായി കണ്ണിന് പിറകിലുള്ള മാക്യുലയിൽ സ്‌ഥിതിചെയ്യുന്ന ദശലക്ഷക്കണക്കിന് ഫോട്ടോറിസെപ്റ്റർ സെല്ലുകളെ സംരക്ഷിക്കുന്നു.

Most Read: കലോൽസവത്തിലെ സ്വാഗതഗാന വിവാദം; നടപടി വേണമെന്ന് സിപിഎം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE