ദുബായ് ബോളിവുഡ് പാർക്ക് കോവിഡ് നിയന്ത്രണങ്ങളോടെ വീണ്ടും തുറന്നു

By Staff Reporter, Malabar News
Dubai Bollywood park
Ajwa Travels

ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്വിങ് റൈഡ് ഉള്‍പ്പടെ, ഒൻപത് പുതിയ റൈഡുകളുമായി ദുബായ് ബോളിവുഡ് പാർക്ക് വീണ്ടും തുറന്നു. കോവിഡിനെ തുടർന്ന് അടച്ച പാർക്ക് 10 മാസത്തെ ഇടവേളക്ക് ശേഷമാണ് കർശന നിയന്ത്രണങ്ങളോടെ തുറന്നത്. ഉല്ലാസ കേന്ദ്രത്തിലേക്ക് എത്തുന്ന എല്ലാവരും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് അധികൃതർ വ്യക്‌തമാക്കി.

ബോളിവുഡ് സിനിമകളെ പ്രമേയമാക്കിയ ലോകത്തെ ആദ്യത്തെ തീം പാര്‍ക്കാണ് ദുബായ് ബോളിവുഡ് പാര്‍ക്ക്. ഇത്തവണ ലോകത്തിലെ ഏറ്റവും ഉയരം കൂടിയതുൾപ്പടെ, ഒൻപത് പുതിയ റൈഡുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത് എന്ന് പാര്‍ക്ക് ജനറല്‍ മാനേജര്‍ മില്‍ട്ടണ്‍ ഡിസൂസ പറഞ്ഞു.

460 അടി ഉയരത്തിലുള്ള ഫ്ളൈയറാണ് ഇവിടെ സന്ദർശകരെ കാത്തിരിക്കുന്നത്. 450 അടി ഉയരമുള്ള
അമേരിക്കയിലെ ഓര്‍ലാന്‍ഡോയിലുള്ള സ്‌റ്റാര്‍ ഫ്ളൈയറിനെയാണ് ഈ ബോളിവുഡ് സ്‌കൈ ഫ്ളൈയർ പിന്നിലാക്കിയത്.

രാജ്മഹല്‍ തീയേറ്ററില്‍ വിവിധ കലാപരിപാടികളും ഉൽഘാടനത്തോട് അനുബന്ധിച്ചു അരങ്ങേറി. കൂറ്റന്‍ ജയന്റ് വീല്‍, ബോളിവുഡ് ബസാര്‍, ഇന്ത്യന്‍ ഭക്ഷ്യവിഭവങ്ങള്‍ എന്നിവയും ഇവിടത്തെ പ്രത്യേകതകളാണ് എന്ന് മില്‍ട്ടണ്‍ ഡിസൂസ കൂട്ടിച്ചേർത്തു.

Read Also: ഡെല്‍ഹിയിലെ റോഡിന്​ ഇനി സുശാന്തിന്‍റെ പേര്; നഗരസഭയുടെ അംഗീകാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE