ഇ-പാസ് അനുവദിക്കുന്നില്ല; അതിർത്തി ചെക്ക്പോസ്‌റ്റുകൾ വിജനമായി

By Team Member, Malabar News

വയനാട് : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിലേക്ക് പ്രവേശിക്കാൻ ഇ-പാസ് നിർബന്ധമാക്കിയതോടെ അതിർത്തി ചെക്ക്പോസ്‌റ്റുകൾ നിലവിൽ വിജനമായി. ഇ-പാസ് ഇല്ലാത്ത ആർക്കും നിലവിൽ ജില്ലയിലേക്ക് പ്രവേശനം അനുവദിക്കുന്നില്ല.

ജില്ലാ അധികൃതരാണ് ഇ-പാസ് അനുവദിക്കേണ്ടത്. പ്രതിദിനം നിരവധി ആളുകൾ ഇ-പാസിനായി അപേക്ഷ നൽകുന്നുണ്ടെങ്കിലും ആർക്കും പാസ് അനുവദിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് അതിർത്തി ചെക്ക്പോസ്‌റ്റുകൾ ആളൊഴിഞ്ഞത്.

നിലവിൽ കേരളത്തിലെയും, കർണാടകയിലെയും ചരക്ക് വാഹനങ്ങൾ മാത്രമാണ് അതിർത്തി കടന്നെത്തുന്നത്. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഇ-പാസ് നിർബന്ധമാക്കിയത്. ആദ്യ സമയങ്ങളിൽ അധികൃതർ പാസ് അനുവദിച്ചതിനെ തുടർന്ന് നിരവധി ആളുകൾ പ്രതിദിനം അതിർത്തി കടന്നിരുന്നു.

Read also : ഹരിയാനയിൽ ലോക്ക്ഡൗൺ വീണ്ടും നീട്ടി; കൂടുതൽ ഇളവുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE