ദിവസേന ഏലയ്‌ക്ക കഴിക്കൂ; സൗന്ദര്യവും ആരോഗ്യവും നിലനിർത്താം

By Trainee Reporter, Malabar News
fashion and lifestyle
Ajwa Travels

ആരോഗ്യത്തിന്റെ കാര്യത്തിലും സൗന്ദര്യത്തിന്റെ കാര്യത്തിലും ഏലയ്‌ക്ക അൽപ്പം മുന്നിൽ തന്നെയാണ്. എന്നാൽ, പലപ്പോഴും ഏലയ്‌ക്കയുടെ യഥാർഥ ആരോഗ്യഗുണങ്ങൾ നമ്മളറിയാതെ പോകുന്നു. ഏലയ്‌ക്കയെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്‌തമാക്കുന്നത് അതിന്റെ സുഗന്ധം തന്നെയാണ്. ഏലയ്‌ക്കയുടെ ഉപയോഗങ്ങൾ നമ്മൾ വിചാരിക്കുന്നതിലും അപ്പുറത്താണ്. ചില ആരോഗ്യഗുണങ്ങൾ പരിചയപ്പെടാം.

1. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ ഇല്ലാതാക്കുന്നു

ശ്വാസകോശ സംബന്ധമായ എല്ലാ പ്രശ്‌നങ്ങൾക്കും ഏലയ്‌ക്ക പരിഹാരമാണ്. ഏലയ്‌ക്ക ഇട്ട് തിളപ്പിച്ച വെള്ളം ഇടയ്‌ക്കിടെ കുടിക്കുന്നത് ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കാൻ സഹായിക്കുന്നു.

2. മോണയുടെ ആരോഗ്യം നിലനിർത്തും

ദന്ത സംബന്ധമായ എല്ലാ പ്രശ്‌നങ്ങൾക്കും ഏലയ്‌ക്ക ഏറ്റവും ഉത്തമമാണ്. മോണയിൽ നിന്നും രക്‌തം വരുന്നത് തടയാനും ഏലയ്‌ക്ക ഭക്ഷണത്തിൽ ഉപയോഗിക്കുന്നത് നല്ലതാണ്.

3. കിഡ്‌നി പ്രവർത്തനം കാര്യക്ഷമമാക്കും

കിഡ്‌നി പ്രവർത്തനം കാര്യക്ഷമമാക്കാൻ ഏലയ്‌ക്ക ഉപയോഗിക്കുന്നതിലൂടെ കഴിയും. മൂത്ര തടസം ഇല്ലാതാക്കാനും ഒന്നോ രണ്ടോ ഏലയ്‌ക്ക സ്‌ഥിരമായി കഴിക്കുന്നത് നല്ലതാണ്.

4. കൊളസ്‌ട്രോൾ കുറക്കുന്നു

ശരീരത്തിലെ കൊളസ്‌ട്രോൾ കുറക്കുന്ന കാര്യത്തിൽ ഏറ്റവും നല്ലൊരു വസ്‌തുവാണ് ഏലയ്‌ക്ക. ഇത് നമ്മുടെ ശരീരത്തിലെ വിഷാംശങ്ങളെ എല്ലാം ഇല്ലാതാക്കുന്നു. മാത്രമല്ല കൊളസ്‌ട്രോൾ കുറയുന്നതിലൂടെ ഹൃദയാഘാത സാധ്യതയും ഇല്ലാതാകുന്നു.

5. കാൻസറിനെ പ്രതിരോധിക്കുന്നു

കാൻസർ പ്രതിരോധിക്കുന്നതിന് ഏറെ സഹായപ്രദമാണ് ഏലയ്‌ക്ക. ആന്റി ഓക്‌സിഡന്റ് കലവറയാണ് എന്നതാണ് കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്നത്.

(ഓർക്കുക: ആരോഗ്യ സംബന്ധമായ വാർത്തകളിൽ പറയുന്ന കാര്യങ്ങൾ അംഗീകൃത ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം തേടാതെ സ്വയം ചെയ്യാൻ പാടുള്ളതല്ല.)

Most Read: ഖത്തറിലേത് തന്റെ അവസാന ലോകകപ്പെന്ന് മെസ്സി; ഫൈനലിൽ സർവ്വവും നൽകി പോരാടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE