ശിവശങ്കറിൽ നിന്ന് അന്വേഷണം സർക്കാരിന്റെ പ്രധാന പദ്ധതികളിലേക്കും; വിശദാംശങ്ങൾ തേടി ഇ.ഡി

By News Desk, Malabar News
ED Prepared to investigate major project of govt
Pinarayi Vijayan, Shivashankar
Ajwa Travels

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ അറസ്‌റ്റോടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം സംസ്‌ഥാന സർക്കാരിന്റെ പ്രധാനപ്പെട്ട പദ്ധതികളിലേക്കും നീങ്ങുന്നു. ഡൗൺടൗൺ, കെ ഫോൺ, ഇ മൊബിലിറ്റി, സ്‌മാർട് സിറ്റി എന്നീ നാല് പദ്ധതികളെ കുറിച്ചാണ് ഇ.ഡി അന്വേഷിക്കുക. പദ്ധതികളുടെ ധാരണാപത്രം, കരാർ എന്നിങ്ങനെയുള്ള വിവരങ്ങളാണ് ഇഡി ചോദിച്ചിരിക്കുന്നത്.

ശിവശങ്കർ മുൻകയ്യെടുത്ത് നടപ്പാക്കിയ പദ്ധതികളിലാണ് അന്വേഷണം നടക്കുന്നത്. പദ്ധതികളുടെ വിശദാംശങ്ങൾ ആരാഞ്ഞ് ഇഡി ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ശിവശങ്കർ മേൽനോട്ടം വഹിച്ച ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ഇ.ഡി തേടിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം മറ്റ് പദ്ധതികളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്.

ലൈഫ് മിഷൻ എംഡി യുവി ജോസ് ശിവശങ്കറിനെതിരായി നൽകിയ മൊഴി കേസിൽ നിർണായകമായിരുന്നു. കമ്മീഷൻ വാങ്ങിയതിന് ശേഷം മാത്രമാണ് തന്നെ കാണാൻ ശിവശങ്കർ എത്തിയതെന്ന് യൂണിറടാക് എംഡി സന്തോഷ് ഈപ്പനും വ്യക്‌തമാക്കിയിരുന്നു. ശിവശങ്കറിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് സന്തോഷ് ഈപ്പനെ കണ്ടതെന്നായിരുന്നു യുവി ജോസിന്റെ വിശദീകരണം. ഇതോടെ ശിവശങ്കർ നേതൃത്വം കൊടുത്ത വകുപ്പുകളിലൊക്കെയും അഴിമതി നടന്നിട്ടുണ്ടോ എന്ന സംശയം ബലപ്പെടുകയാണ്.

ശിവശങ്കർ തമിഴ്‌നാട്ടിലെ നാഗർകോവിലിൽ കാറ്റാടിപ്പാടത്ത് കോടികളുടെ ബിനാമി നിക്ഷേപം നടത്തിയതായി അന്വേഷണ സംഘങ്ങൾക്ക് വിവരം ലഭിച്ചിരുന്നു. ഇതോടെ കേസിലെ പ്രതികളുടെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച ഇഡി അന്വേഷണം അന്യസംസ്‌ഥാനങ്ങളിലേക്കും നീളുകയാണ്.

കസ്‌റ്റഡിയിലുള്ള ശിവശങ്കറിനെ കഴിഞ്ഞ നാല് ദിവസമായി ഇഡി ചോദ്യം ചെയ്‌ത്‌ വരികയാണ്. ശിവശങ്കറിന്റെ സ്വത്ത് വിവരങ്ങൾ സംബന്ധിച്ച അന്വേഷണവും ഇഡി വിപുലമാക്കിയിട്ടുണ്ട്. പദ്ധതികളുടെ വിശദാംശങ്ങൾ തേടി നൽകിയ കത്തിൽ സംസ്‌ഥാന സർക്കാരിന്റെ മറുപടിക്ക് അനുസൃതമായിട്ടായിരിക്കും തുടർനടപടി.

Also Read: ബിനീഷ് ആശുപത്രിയില്‍; ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്‌ഥ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE