കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎം നേതാവ് അരവിന്ദാക്ഷന് നേരിട്ട് പങ്കുണ്ടെന്ന് ആവർത്തിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കോടതിയിൽ. ഇത് തെളിയിക്കുന്ന ശബ്‌ദരേഖകൾ കൈവശമുണ്ടെന്നും ഇഡി കോടതിയിൽ വ്യക്‌തമാക്കി. രേഖകൾ മുദ്രവെച്ച കവറിൽ ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകി. ഇതോടെ അരവിന്ദാക്ഷന്റെ ജാമ്യഹരജിയിൽ ഉത്തരവിറക്കുന്നത് കോടതി മാറ്റിവെച്ചു.
അരവിന്ദാക്ഷന് ജാമ്യം നൽകരുതെന്നും അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ഇഡി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മാത്രമല്ല, അരവിന്ദാക്ഷനെതിരായ കുറ്റപത്രവും ഒരുങ്ങുകയാണ്. എന്നാൽ, പരസ്‌പര ബന്ധമില്ലാത്ത കാര്യങ്ങളാണ് ഇഡി ചുമത്തിയതെന്നും ഇതിന് പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്നുമാണ് അരവിന്ദാക്ഷന്റെ നിലപാട്.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ സ്വകാര്യ പണമിടപാടുകാരൻ പി സതീഷ് കുമാർ, ഇടനിലക്കാരൻ പിപി കിരൺ, വടക്കാഞ്ചേരി നഗരസഭാ അംഗമായ സിപിഎം ലോക്കൽ കമ്മറ്റിയംഗം പിആർ അരവിന്ദാക്ഷൻ, കരുവന്നൂർ ബാങ്ക് മുൻ അക്കൗണ്ടന്റ് സികെ ജിൽസ് എന്നിവർക്കെതിരായ കുറ്റപത്രമാണ് ഈ മാസം 30നകം സമർപ്പിക്കാൻ ഇഡി ഒരുങ്ങുന്നത്.
Most Read| ‘പ്രസിഡണ്ടുമായി ഫോണിൽ സംസാരിച്ചു, പലസ്‌തീനുള്ള മാനുഷിക സഹായം തുടരും’; പ്രധാനമന്ത്രി