നെല്ല് വിളവെടുക്കാന്‍ എത്തിയത് കാട്ടാനക്കൂട്ടം; പ്രതീക്ഷകള്‍ അസ്‌തമിച്ച് കര്‍ഷകര്‍

By Team Member, Malabar News
Malabarnews_wayanad news
Representational image

പനമരം : മുന്‍വര്‍ഷങ്ങളിലേത് പോലെ ഇത്തവണയും കര്‍ഷകരുടെ പ്രതീക്ഷകളെ കാറ്റില്‍ പറത്തി വിളവെടുക്കാറായ നെല്‍കൃഷി മുഴുവന്‍ കാട്ടാനക്കൂട്ടം തിന്നുതീര്‍ത്തു. പനമരം ടൗണിന് സമീപത്തെ മാത്തൂര്‍ കരിമഞ്ചേരി ഭാഗത്തെ വിളവെടുക്കാറായ നെല്‍ക്കൃഷിയാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് ഈ ഭാഗത്ത് 4 കാട്ടാനകള്‍ ഇറങ്ങി കര്‍ഷകരുടെ വിളവെടുക്കാറായ നെല്‍കൃഷിയും, വാഴകൃഷിയും നശിപ്പിച്ച് കടന്നുകളഞ്ഞത്.

ഇവിടുത്തെ കര്‍ഷകര്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന ദുരിതമാണ്. നാളുകളോളം കാത്ത് സൂക്ഷിച്ചു വളര്‍ത്തിയതെല്ലാം ഒറ്റരാത്രി കൊണ്ട് ഇല്ലാതാക്കി കടന്നു കളയുന്ന വന്യമൃഗങ്ങള്‍ ഇവിടിപ്പോള്‍ സ്‌ഥിരം കാഴ്‌ചയായി മാറുകയാണ്. കഴിഞ്ഞ ദിവസം പാതിരി സൗത്ത് സെക്ഷനിലെ മണല്‍വയല്‍ ഭാഗത്ത് നിന്നിറങ്ങിയ കാട്ടാനക്കൂട്ടം വയലുകളില്‍ കൃഷികള്‍ നശിപ്പിക്കുന്നത് കണ്ട് അവയെ തുരത്താന്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും ഫലമുണ്ടായില്ല. തങ്ങളുടെ ആവശ്യത്തിന് ഭക്ഷിച്ച ശേഷമാണ് കാട്ടാനക്കൂട്ടം കൃഷിസ്‌ഥലം വിട്ടത്. ഇതോടെ പിറ്റേന്ന് വിളവെടുക്കാന്‍ തയ്യാറെടുത്ത കര്‍ഷകരുടെ എല്ലാ പ്രതീക്ഷകളും ഇല്ലാതായി. കഴിഞ്ഞ വര്‍ഷവും ഇവിടെ അരയേക്കറോളം നെല്‍കൃഷി കാട്ടാനക്കൂട്ടം തിന്ന് തീര്‍ത്തിരുന്നു.

കൃഷികള്‍ നശിപ്പിച്ച് കാട്ടാനക്കൂട്ടം മടങ്ങിയതോടെ കര്‍ഷകര്‍ക്ക് ബാക്കിയായത് ലക്ഷങ്ങളുടെ കടബാധ്യതയാണ്. വര്‍ഷങ്ങളായി ഇവിടെ തുടരുന്ന വന്യമൃഗശല്യം ഒഴിവാക്കാന്‍ വഴിവിളക്ക് സ്‌ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ നിരവധി തവണ അധികൃതരുടെ മുന്നിലെത്തിയിട്ടുണ്ട്. എന്നാല്‍ അത് കേള്‍ക്കാനോ, പരിഹാരം കാണാനോ ഇതുവരെ അധികൃതര്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം എത്തി നശിപ്പിച്ച നെല്‍കൃഷിയുടെ ഉടമസ്‌ഥന് ഒരു ലക്ഷം രൂപ നഷ്‌ടപരിഹാരമായി നല്‍കണമെന്ന ആവശ്യം നാട്ടുകാര്‍ ഉന്നയിച്ചിട്ടുണ്ട്.

Read also : വേണമെങ്കില്‍ ഡിസിസി പ്രഡിഡണ്ടും ആവാം; തൃശൂരില്‍ വിമത സ്‌ഥാനാര്‍ഥിക്ക്  കോണ്‍ഗ്രസിന്റെ  ഓഫര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE