മലപ്പുറം: തിരൂർ ബിപി അങ്ങാടിയിൽ നേർച്ചക്കിടെ ആനയിടഞ്ഞു നിരവധിപ്പേർക്ക് പരിക്ക്. മദമിളകിയ ആന ഒരാളെ തൂക്കി എറിഞ്ഞ് ജനത്തിന് ഇടയിലേക്ക് എറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയ്‌ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ വെന്റിലേറ്റർ ചികിൽസയിലാണ്.
ആന മദമിളകിയതോടെ ആളുകൾ ചിതറിയോടി. തിക്കിലും തിരക്കിലും പെട്ടാണ് ആളുകൾക്ക് പരിക്കേറ്റത്. 17 പേർക്ക് സാരമായി പരിക്കേറ്റു. ഇന്ന് പുലർച്ചെ 12.30ഓടെയായിരുന്നു സംഭവം. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. ആന ഇടഞ്ഞതോടെ പാപ്പാൻമാർ മറ്റു ആനകളെ പ്രദേശത്ത് നിന്ന് മാറ്റിയതിനാൽ വലിയ അപകടം ഒഴിവായി. ഇടഞ്ഞ ആനയെ പാപ്പാൻ തളച്ചു. എട്ട് ദിവസമായി തുടരുന്ന നേർച്ചയുടെ സമാപനത്തിലാണ് ആന ഇടഞ്ഞത്.
Most Read| ജസ്‌റ്റിൻ ട്രൂഡോയ്‌ക്ക് പിൻഗാമിയായി ഇന്ത്യൻ വംശജ? ആരാണ് അനിത ആനന്ദ്?