അനധികൃതമായി ഉൾവനത്തിൽ പ്രവേശിച്ചു; ആറുപേർ പിടിയിൽ

By Trainee Reporter, Malabar News
wayanad news
Ajwa Travels

കൽപ്പറ്റ: അനധികൃതമായി ഉൾവനത്തിൽ പ്രവേശിച്ച ആറുപേരെ വനംവകുപ്പ് പിടികൂടി. സൗത്ത് വയനാട് ഡിവിഷൻ മേപ്പാടി റേഞ്ചിലെ ബഡേരി സെക്ഷനിലെ റിപ്പൺ വാളത്തൂർ വനത്തിൽ അനധികൃതമായി പ്രവേശിച്ച സംഘത്തെയാണ് പിടികൂടിയത്. റിപ്പണിലെ അഫ്‌സൽ റാൻ, അമീൻ ഷബീർ (23), എസ് ശരൺദാസ് (22), ടോം ജോർജ് (34), ടി ആദർശ് (22), പാലക്കാട് സ്വദേശി ഭരത് (21) എന്നിവരെയാണ് വനംവകുപ്പ് ഉദ്യോഗസ്‌ഥർ പിടികൂടിയത്. ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

റിപ്പൺ വാളത്തൂരിലെ ഉൾവനത്തിലാണ് പ്രതികൾ കടന്നുകയറിയത്. പാറക്കെട്ടുകൾ നിറഞ്ഞ ഈ വനഭാഗം അതീവ ദുർഘടവും അപകട സാധ്യത ഏറെ ഉള്ളതുമായ ഭാഗമാണ്. കൂടാതെ കാട്ടാനകൾ അടക്കമുള്ള വന്യജീവികളുടെ വിഹാര കേന്ദ്രവുമാണിവിടെ. അടുത്തിടെ ഈ ഭാഗത്ത് വനസംരക്ഷണ പ്രവർത്തനത്തിനിടെ പാറക്കെട്ടിൽ കാൽവഴുതി വീണ് ബഡേരി സെക്ഷനിലെ ഫോറസ്‌റ്റ് വാച്ചർ മരിച്ചിരുന്നു. തിരച്ചിലിനൊടുവിൽ മൃതദേഹം രണ്ടു ദിവസത്തിന് ശേഷമാണ് കണ്ടെടുത്തത്.

അതേസമയം, വനഭാഗങ്ങളിൽ അനധികൃതമായി പ്രവേശിക്കുന്നത് ഗുരുതര കുറ്റകൃത്യമാണെന്നും, ഇവർക്കെതിരെ അറസ്‌റ്റ് ഉൾപ്പടെയുള്ള ശക്‌തമായ നടപടികൾ സ്വീകരിക്കുമെന്നും സൗത്ത് വയനാട് ഡിവിഷൻ ഫോറസ്‌റ്റ് ഓഫിസർ എ ഷജ്‌ന അറിയിച്ചു.

Most Read: മാദ്ധ്യമ പ്രവ‍ർത്തകൻ സിദ്ദീഖ് കാപ്പനെ ജയിലിലടച്ചിട്ട് ഒരു വ‍ർഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE