വയനാട് ഉരുൾപൊട്ടൽ; പുനരധിവാസ ഭൂമി പരിശോധിക്കാൻ വിദഗ്‌ധ സമിതി

ജനങ്ങളെ പുനരധിവസിപ്പിക്കാനും ടൗൺഷിപ്പ് നിർമിക്കാനും കണ്ടെത്തിയ ഭൂമിയുടെ സുരക്ഷയും സൗകര്യങ്ങളും സംബന്ധിച്ചും ഈ സമിതി പഠനം നടത്തിയ ശുപാർശകൾ നൽകും.

By Trainee Reporter, Malabar News
Wayanad Flood 2024
Image courtesy: BBC | Cropped By MN
Ajwa Travels

പത്തനംതിട്ട: വയനാട് മേപ്പാടി പഞ്ചായത്തിലെ ഉരുൾപൊട്ടൽ ബാധിച്ച സ്‌ഥലങ്ങളിലും പുനരധിവാസത്തിനായി കണ്ടെത്തിയ സ്‌ഥലങ്ങളിലും സൂക്ഷ്‌മ പരിശോധന നടത്താൻ സംസ്‌ഥാന സർക്കാർ അഞ്ചംഗ വിദഗ്‌ധ സമിതിയെ നിയോഗിച്ചു.

ജനങ്ങളെ പുനരധിവസിപ്പിക്കാനും ടൗൺഷിപ്പ് നിർമിക്കാനും കണ്ടെത്തിയ ഭൂമിയുടെ സുരക്ഷയും സൗകര്യങ്ങളും സംബന്ധിച്ചും ഈ സമിതി പഠനം നടത്തിയ ശുപാർശകൾ നൽകും. ഇവിടെ നടപ്പാക്കേണ്ടതും അനുവർത്തിക്കുന്നതുമായ ഭൂ വിനിയോഗ രീതികളെപ്പറ്റിയും വിദഗ്‌ധ സംഘം ദുരന്ത നിവാരണ അതോറിറ്റിക്ക് ശുപാർശ നൽകും.

ദുരന്തം സംഭവിച്ച സ്‌ഥലങ്ങൾ ഇനി വാസയോഗ്യമാണോ എന്നും സമിതി പരിശോധിക്കും. സംഘം ഇന്ന് മുതൽ പഠനം ആരംഭിക്കും. പത്ത് ദിവസത്തിനകം റിപ്പോർട് നൽകുമെന്നാണ് പ്രതീക്ഷ. 2005ലെ ദുരന്ത നിവാരണ ചട്ടം അനുസരിച്ചാണ് സമിതി രൂപീകരിച്ചിരിക്കുന്നത്. സമിതിക്ക് ആവശ്യമായ സുരക്ഷയും സഹായങ്ങളും ഒരുക്കേണ്ടത് ജില്ലാ ഭരണ നേതൃത്വത്തിന്റെ ചുമതലയാണ്.

തിരുവനന്തപുരം ദേശീയ ഭൗമശാസ്‌ത്ര പഠനകേന്ദ്രം മുൻ ശാസ്‌ത്രജ്‌ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിൽ കോഴിക്കോട് ജലവിഭവ വിനിയോഗ കേന്ദ്രം പ്രിൻസിപ്പൽ സയന്റിസ്‌റ്റും സെന്റർ ഫോർ എക്‌സലൻസ് ഇൻ വാട്ടർ റിലേറ്റഡ് ഡിസാസ്‌റ്റർ മാനേജ്‌മെന്റ്‌ മേധാവിയുമായ ഡോ. ടികെ ദൃശ്യ, സൂരത്കൽ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ സിവിൽ എൻജിനിയറിങ് വിഭാഗം അസോ. പ്രഫ. ഡോ. ശ്രീവൽസ കോലതയാർ, സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റിയിലെ ഹസർഡ് അനലിസ്‌റ്റ് ജിഎസ് പ്രദീപ് എന്നിവരാണ് സംഘത്തിൽ ഉള്ളത്.

പ്രദീപ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ജിഐഎസ് സാങ്കേതിക സഹായം നൽകാൻ എ ഷൈനുവും സംഘത്തിൽ ഉണ്ടാകുമെന്ന് ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ എൽ കുര്യാക്കോസിന്റെ ഉത്തരവിൽ പറയുന്നു.

Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE