കോഴിക്കോട്: നാദാപുരം ചെക്യാട് കുടുംബത്തോടൊപ്പം പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ മരണപ്പെട്ടു. ചെക്യാട് കീറിയപറമ്പത്ത് രാജുവാണ് മരിച്ചത്. ഇന്നലെ പുലർച്ചെ നാട്ടുകാരാണ് രാജുവിനെയും ഭാര്യയെയും രണ്ട് മക്കളെയും ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കിടപ്പുമുറിയിൽ കണ്ടെത്തിയത്. മറ്റ് മൂന്ന് പേരും ഗുരുതരാവസ്‌ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്.
പുലർച്ചെ രണ്ടരയോടെയാണ് സംഭവം. രാജുവിന്റെ വീട്ടിൽ നിന്ന് കരച്ചിൽ കേൾക്കുകയും തീ ഉയരുന്നത് കാണുകയും ചെയ്‌തതോടെ നാട്ടുകാർ ഓടിയെത്തി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് നാല് പേരെയും ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. രാജുവിനൊപ്പം ഭാര്യ റീന, പ്ളസ്‌ടുവിലും ഒൻപതാം ക്ളാസിലും പഠിക്കുന്ന മക്കൾ സ്‌റ്റാലിഷ്, സ്‌റ്റെഫിൻ എന്നിവർക്കാണ് പൊള്ളലേറ്റത്. ആത്‌മഹത്യ ശ്രമമാണെന്നാണ് പ്രാഥമിക നിഗമനം.
Read Also: ‘മലബാർ സംസ്‌ഥാനം’ രൂപീകരിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു; കെ സുരേന്ദ്രൻ