പ്രശസ്‌ത തെയ്യം കലാകാരൻ ഏഷ്യാഡ്‌ കുഞ്ഞിരാമൻ അന്തരിച്ചു

By News Desk, Malabar News
Asiad Kunhiraman Passed Away
Asiad Kunhiraman
Ajwa Travels

കോഴിക്കോട്: പ്രശസ്‌ത തെയ്യം കലാകാരൻ പള്ളിക്കര ഏഷ്യാഡ്‌ കുഞ്ഞിരാമൻ അന്തരിച്ചു. പന്ത്രണ്ടാം വയസ്സിൽ കുട്ടിത്തെയ്യം കെട്ടി ഈ രംഗത്ത് വന്ന കുഞ്ഞിരാമൻ, പതിനേഴാം വയസ് മുതലായിരുന്നു തിറകെട്ടി ആടാൻ തുടങ്ങിയത്. അച്ഛനും, പിതൃ സഹോദരങ്ങളും, അമ്മച്ഛനുമായിരുന്നു ഗുരുക്കൻമാർ.

തെയ്യങ്ങളുടെ ആടയാഭരണങ്ങൾ നിർമിക്കുന്നതിലും മുഖത്തെഴുത്ത്, തോറ്റംപാട്ട് എന്നിവയിലെല്ലാം അദ്ദേഹം പ്രാഗൽഭ്യം തെളിയിച്ചിരുന്നു. 1982-ൽ നടന്ന ഡൽഹി ഏഷ്യാഡിൽ തെയ്യം കെട്ടി അവതരിപ്പിക്കാൻ അവസരം ലഭിച്ചിരുന്നു.

Also Read: കെഎഎസ് പരീക്ഷാ ക്രമക്കേട്; വിശദീകരണത്തിന് 10 ദിവസം നീട്ടിനൽകി

ഇതോടെ അദ്ദേഹത്തിന്റെ ജൻമനാടായ പള്ളിക്കരക്ക് സമീപത്തെ ബസ് സ്‌റ്റോപ്പ് ഏഷ്യാഡ് മുക്കായി മാറി. മലബാറിലെ 39-ഓളം ക്ഷേത്രങ്ങളിൽ തെയ്യം കെട്ടി ആടാറുണ്ട് ഇദ്ദേഹം. എഐആറിലും, ദൂരദർശനിലും തെയ്യം, തോറ്റംപാട്ട് പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. കേരള സംഗീതനാടക അക്കാദമി അവാർഡും ഫോക്‌ലോർ അവാർഡും ഇദ്ദേഹത്തിന് ലഭിച്ചു. ഭാര്യ: ജാനു, മക്കൾ: ഗൗരി, ജയ, ബിന്ദു, ബീന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE