പാലക്കാട് : പലിശക്ക് പണം നൽകിയവരുടെ ഭീഷണിയെ തുടർന്ന് ജില്ലയിൽ കർഷകൻ ആത്‍മഹത്യ ചെയ്‌ത നിലയിൽ. പറലോടി സ്വദേശിയായ വേലുക്കുട്ടിയാണ് ആത്‍മഹത്യ ചെയ്‌തത്. പലിശക്കാരുടെ നിരന്തര ഭീഷണിയെ തുടർന്ന് ഇയാൾ ട്രെയിനിന് മുന്നിൽ ചാടുകയായിരുന്നു.
വേലുക്കുട്ടി തന്റെ മകളുടെ വിവാഹ ആവശ്യങ്ങൾക്കായി 3 ലക്ഷം രൂപ പലിശക്ക് കടമെടുത്തിരുന്നു. തുടർന്ന് പല തവണയായി 3 ലക്ഷം രൂപ വാങ്ങിയ സ്‌ഥാനത്ത് 10 ലക്ഷം രൂപ മടക്കി നൽകിയതായി മകൻ വിഷ്‌ണു വ്യക്‌തമാക്കി. എന്നാൽ അതിന് ശേഷവും പലിശക്കാർ ഭീഷണി തുടരുകയായിരുന്നു എന്നും മകൻ വ്യക്‌തമാക്കി.
പാലക്കാട് സ്വദേശികളായ പ്രകാശൻ, ദേവൻ, സുധാകരൻ എന്നിവരാണ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതെന്ന് വിഷ്‌ണു മൊഴി നൽകിയിട്ടുണ്ട്. ഇവർക്കെതിരെ ഹേമാംബിക നഗർ പോലീസിൽ പരാതി നൽകി.
Read also : രാഷ്‌ട്രീയ പ്രേരിതം, പരാതിക്കാരിയെ ഒരിക്കൽ പോലും കണ്ടിട്ടില്ല; എൻസിപി നേതാവ്