അടിപതറാതെ മുന്നോട്ട്; കർഷകർക്ക് ഡെൽഹിയിൽ പ്രവേശിക്കാൻ അനുമതി

By News Desk, Malabar News
farmers allowed to enter delhi
Ajwa Travels

ന്യൂഡെൽഹി: ഹരിയാന അതിർത്തിയിൽ മണിക്കൂറുകളോളം നീണ്ടുനിന്ന സംഘർഷങ്ങൾക്കൊടുവിൽ ആയിരക്കണക്കിന് കർഷകർ ഇന്ന് ഡെൽഹിയിൽ പ്രവേശിക്കും. കേന്ദ്ര സർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ ‘സമാധാനപരമായി’ പ്രതിഷേധിക്കാൻ കർഷകർക്ക് അനുമതി നൽകി. വടക്ക് പടിഞ്ഞാറൻ ഡെൽഹിയിലെ നിരങ്കരി സമാഗം ഗ്രൗണ്ടിൽ പ്രതിഷേധിക്കാനാണ് സർക്കാർ അനുവാദം നൽകിയിരിക്കുന്നത്.

കർഷകർക്കൊപ്പം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങും കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്‌തു. കേന്ദ്ര സർക്കാരിന്റെ അനുനയ നീക്കത്തിന് ശേഷവും കർഷകരെ തടയാൻ ശ്രമിക്കുന്ന മനോഹർ ലാൽ ഖട്ടാർ സർക്കാരിന്റെ ക്രൂര നീക്കത്തിനെ അദ്ദേഹം വിമർശിക്കുകയും ചെയ്‌തു.

Also Read: കർഷകർ തീവ്രവാദികളല്ല; സ്‌റ്റേഡിയങ്ങൾ വിട്ടുനൽകില്ലെന്ന് സർക്കാർ; പോലീസിന് തിരിച്ചടി

ഇന്ന് രാവിലെയാണ് പോലീസ് കർഷക സമരത്തിന് നേരെ കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചത്. കഴിഞ്ഞ ദിവസവും സമാന സംഭവം ഉണ്ടായിരുന്നു. എന്നാൽ, പോലീസിന്റെ ഒരു നീക്കത്തിനും കർഷക സംഘത്തെ തളർത്താനായില്ല. പിന്നോട്ടില്ല എന്ന ഉറച്ച തീരുമാനത്തോടെ ഒറ്റക്കെട്ടായിട്ടാണ് ഇത്തരം അടിച്ചർമർത്തലുകളെ അവർ നേരിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE