കര്‍ഷക സമരങ്ങള്‍; പഞ്ചാബില്‍ ദിവസവും മൂന്നു മണിക്കൂര്‍ പവര്‍കട്ട് ഏര്‍പ്പെടുത്തി

By News Desk, Malabar News
Ajwa Travels

മൂന്ന് സ്വകാര്യ താപ നിലയങ്ങള്‍ അടച്ചുപൂട്ടുകയും രണ്ട് സര്‍ക്കാര്‍ നിലയങ്ങളില്‍ കല്‍ക്കരി തീരുകയും ചെയ്‌തതോടെ പഞ്ചാബില്‍ ദിവസവും മൂന്നു മണിക്കൂര്‍ പവര്‍ കട്ട് ഏര്‍പ്പെടുത്തി. ചൊവ്വാഴ്‌ച മുതലാണ് പവര്‍ കട്ട് ഏര്‍പ്പെടുത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകരുടെ ട്രെയിന്‍ തടയല്‍ സമരം ആഴ്‌ചകളായി തുടരുന്നതോടെയാണ് കല്‍ക്കരി വരവ് നിലച്ചത്.

ഗുരുതര സാഹചര്യം തുടര്‍ന്നാല്‍ അഞ്ചു മണിക്കൂര്‍ പവര്‍ കട്ട് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് സംസ്‌ഥാന പവര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എ വേണു പ്രസാദ് പറഞ്ഞു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ലെഹ്ര മൊഹബത്ത്, റോപ്പര്‍ വൈദ്യുത നിലയങ്ങളില്‍ രണ്ട് ദിവസത്തേക്കു കൂടിയുള്ള കല്‍ക്കരി മാത്രമാണ് അവശേഷിക്കുന്നത്. സംസ്‌ഥാനത്ത് 6,000 മെഗാവാട്ട് വൈദ്യുതി ആവശ്യമാണ്. കേന്ദ്രപൂളില്‍ നിന്നും ജല- ജൈവവസ്‌തു വൈദ്യുത പദ്ധതികളില്‍ നിന്നും 5,000 മെഗാവാട്ടാണ് ലഭിക്കുന്നത്. വിതരണത്തിന് 1000 മെഗാവാട്ടിന്റെ കുറവാണ് സംസ്‌ഥാനം നേരിടുന്നത്.

Also Read: കോവിഡ്; ചരിത്രത്തിലാദ്യമായി ജനറല്‍ അസംബ്‌ളി മാറ്റിവെച്ച് ഇന്റര്‍പോള്‍

പഞ്ചാബിലെ ജനങ്ങള്‍ക്ക് മുന്നിലുള്ളത് ഇരുണ്ട ഉല്‍സവ കാലമാണെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു. രണ്ട് സ്വകാര്യ താപ നിലയങ്ങളിലേക്കുള്ള റെയില്‍വേ പാളത്തില്‍ ഭാരതീയ കിസാന്‍ യൂണിയന്‍ സമരം തുടരുകയാണ്. ചരക്കു വണ്ടികള്‍ സര്‍വീസ് നടത്തുന്നതിന് സമരത്തില്‍ ഇളവു നല്‍കുമെന്ന് ഒരു വിഭാഗം കര്‍ഷക സംഘടനകള്‍ വ്യക്‌തമാക്കിയിരുന്നു. എന്നാല്‍, യാത്രാ തീവണ്ടികള്‍ ഓടിയാലേ ചരക്കു വണ്ടികളും സര്‍വീസ് തുടങ്ങുകയുള്ളു എന്ന നിലപാടാണ് കേന്ദ്രത്തിന്. ജനാധിപത്യ സമരങ്ങളെ ഭീഷണിപ്പെടുത്തി അവസാനിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കര്‍ഷക സംഘടനകളും പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE