മഴ ശക്‌തം; ജില്ലയിലെ 3 പഞ്ചായത്തുകളിൽ വൻ കൃഷിനാശം

By Team Member, Malabar News
Farming Issues Due To Heavy Rain
Ajwa Travels

പാലക്കാട്: കഴിഞ്ഞ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ ജില്ലയിൽ വ്യാപക കൃഷിനാശം. 3 പഞ്ചായത്തുകളിലായി 600 ഏക്കറിലധികം കൃഷിനാശമാണ് ഉണ്ടായിട്ടുള്ളത്. പുതുശ്ശേരി, മരുതറോഡ്, എലപ്പുള്ളി എന്നീ 3 പഞ്ചായത്തുകളിലാണ് കൊയ്‌ത്തിന് പാകമായ നെൽകൃഷി കഴിഞ്ഞ ഒരാഴ്‌ചക്കിടെ നശിച്ചത്.

ഈ പഞ്ചായത്തുകളിലെ മരുതറോഡ്, കൊട്ടേക്കാട്, വേനോലി, ചുള്ളിമട, കഞ്ചിക്കോട്, കല്ലേപ്പുള്ളി, തേനാരി, പള്ളത്തേരി, വേങ്ങോടി, രാമശ്ശേരി, നോമ്പിക്കോട്, വടകോട് തുടങ്ങിയ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ കൃഷിനാശം ഉണ്ടായിട്ടുള്ളത്. ഇവിടങ്ങളിൽ അടുത്ത ആഴ്‌ചയോടെ മിക്ക കർഷകരും കൊയ്‌ത്ത് നടത്താനിരിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ഒരാഴ്‌ചക്കിടെ ഉണ്ടായ ശക്‌തമായ മഴയിൽ കൃഷിനാശം സംഭവിച്ചത്.

കോവിഡിനെയും, പ്രതികൂല കാലാവസ്‌ഥയെയും അതിജീവിച്ചാണ് മിക്കവരും കൃഷിയിറക്കിയത്. നിലവിൽ ഇവർക്ക് വലിയ നാശനഷ്‌ടമാണ് ഉണ്ടായത്. പലയിടത്തും കതിർ ചീഞ്ഞു തുടങ്ങിയതിനാൽ മഴ മാറി വെയിൽ ഉറച്ചാലും കൊയ്‌ത്ത് സാധ്യമല്ലെന്നും കർഷകർ പറയുന്നു.

Read also: ഗർഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ ശിക്ഷ ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE