കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറമാണോ പ്രശ്‌നം? പരിഹാരം വീട്ടിൽ തന്നെയുണ്ട്

By Trainee Reporter, Malabar News
dark neck
Ajwa Travels

കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം ഇന്ന് സ്‌ത്രീകളേയും പുരുഷൻമാരെയും ഒരുപോലെ അലട്ടുന്ന പ്രശ്‌നമാണ്. പലപ്പോഴും ഇത് നമ്മുടെ ആത്‌മവിശ്വാസത്തെ പാടെ തകർത്ത് കളയും. ഇതുമൂലം ഇഷ്‌ടമുള്ള വസ്‌ത്രം ധരിക്കാൻ പോലും പലർക്കും മടിയായിരിക്കും.

പാരമ്പര്യവും അമിതഭാരവും ഹോർമോൺ വ്യതിയാനവുമൊക്കെയാണ് കഴുത്തിന് ചുറ്റും കറുപ്പുണ്ടാകാനുള്ള പ്രധാന കാരണങ്ങൾ. സൂര്യപ്രകാശം അധികസമയം ഏൽക്കുന്നതും അഴുക്കും പൊടിയും അടിഞ്ഞുകൂടുന്നതും സ്‌കിൻ കെയർ പ്രൊഡക്‌ട്‌സിന്റെ കെമിക്കലുമെല്ലാം ഒരുപരിധിവരെ ഇത്തരം കറുപ്പ് നിറത്തിന് കാരണമാകാം.

എന്നാൽ, അടുക്കളയിൽ ഉള്ള ചേരുവകൾ ഉപയോഗിച്ച് ഒരുപരിധി വരെ നമുക്ക് ഈ പ്രശ്‌നത്തെ തടയാൻ സാധിക്കും. അതിനായി എന്തെല്ലാം ചെയ്യണമെന്ന് നോക്കാം.

1. തൈര്

കഴുത്തിന് ചുറ്റുമുള്ള കറുത്ത പാടുകളെ അകറ്റാൻ മികച്ച വഴിയാണ് തൈര്. തൈരിനൊപ്പം നാരങ്ങാ നീരോ, തേനോ ഉപയോഗിക്കാം. ഇതിനായി രണ്ടു ടേബിൾ സ്‌പൂൺ തൈര് ഒരു ടീസ്‌പൂൺ ചെറുനാരങ്ങാ നീരിൽ ചേർക്കുക. ശേഷം ഈ മിശ്രിതം 20 മിനിറ്റ് കഴുത്തിന് ചുറ്റും പുരട്ടിയ ശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയുക. ഇതുകൂടാതെ തൈരും അരിപ്പൊടിയും ചേർത്ത് മിശ്രിതമാക്കി തേച്ചാലും നല്ല മാറ്റം ഉണ്ടാകും.

2. ഉരുളക്കിഴങ്ങ്

ചർമത്തിലെ കറുപ്പ് നിറം അകറ്റാൻ സഹായിക്കുന്നവയിൽ ഉരുളക്കിഴങ്ങിന്റെ സ്‌ഥാനം വളരെ വലുതാണ്. ഇരുണ്ട പാടുകൾ നീക്കി ചർമത്തിന് സ്വാഭാവിക തിളക്കം നൽകാൻ ഇവ സഹായിക്കുന്നു. ഇതിനായി ചെറിയ ഉരുളക്കിഴങ്ങ് എടുത്ത് തൊലി കളഞ്ഞ ശേഷം ജ്യൂസ് തയ്യാറാക്കുക. ശേഷം ഈ നീര് കഴുത്തിൽ തേച്ച് പിടിപ്പിക്കാം. ഉണങ്ങുമ്പോൾ ഇളം ചൂടുവെള്ളത്തിൽ കഴുകി കളയാം. ഇത് ദിവസവും ചെയ്‌താൽ നല്ല മാറ്റം നിങ്ങൾക്ക് തന്നെ കാണാൻ സാധിക്കും.

3. മഞ്ഞൾ

നിറത്തിന്റെ കാര്യത്തിൽ വലിയ ഗുണം നൽകുന്ന ഒന്നാണ് മഞ്ഞൾ. കഴുത്തിലെ നിറവ്യത്യാസം ഇല്ലാതാക്കാനും സ്വാഭാവികമായ തിളക്കം നൽകാനും ഇത് സഹായിക്കും. ഇതിനായി രണ്ടു ടേബിൾ സ്‌പൂൺ കടലമാവും ഒരു നുള്ള് മഞ്ഞൾ പൊടിയും അര ടീസ്‌പൂൺ ചെറുനാരങ്ങാ നീരും ചേർത്ത് മിശ്രിതം തയ്യാറാക്കാം. ശേഷം ഈ മിശ്രിതം 15 മിനിറ്റ് കഴുത്തിൽ പുരട്ടുക. ശേഷം ഇളം ചൂടുവെള്ളത്തിൽ നന്നായി കഴുകി കളയുക. ഇത് ആഴ്‌ചയിൽ രണ്ടുതവണ വരെ ഉപയോഗിക്കാം.

4. ബദാം

ബദാമിൽ അടങ്ങിയിട്ടുള്ള പോഷക ഗുണങ്ങൾ ചർമത്തിന്റെ ആരോഗ്യത്തിന് വളരെ ഉത്തമമാണ്. ഒരു ടീസ്‌പൂൺ ബദാം പൊടിച്ചതും തേനും പാലും കൂടി ചേർത്ത് കട്ടിയുള്ള കുഴമ്പ് പരുവത്തിൽ ആക്കുക, ഇത് കഴുത്തിന്റെ വശങ്ങളിലും പുറകിലുമായി തേച്ചുപിടിപ്പിക്കാം. അരമണിക്കൂർ വെച്ചതിന് ശേഷം കഴുകിക്കളയാം. കൂടാതെ, ബദാം ഓയിൽ ഉപയോഗിച്ച് കഴുത്തിന് ചുറ്റും മസാജ് ചെയ്യുന്നതും നല്ല ഗുണം നൽകും.

Most Read| സൗരയൂഥത്തിന് പുറത്ത് ആറ് പുറംഗ്രഹങ്ങളെ കൂടി കണ്ടെത്തി നാസ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE