മൂന്ന് മണിക്കൂർ പിന്നിട്ട് ധനമന്ത്രിയുടെ പ്രസംഗം; തകർത്തത് ഉമ്മൻചാണ്ടിയുടെ റെക്കോർഡ്

By News Desk, Malabar News
Kerala Budget 2021
Ajwa Travels

തിരുവനന്തപുരം: ബജറ്റ് അവതരണത്തിൽ പുതിയ റെക്കോർഡ് സൃഷ്‌ടിച്ച് ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്ക്. ഉമ്മൻചാണ്ടിയുടെ റെക്കോർഡ് തകർത്ത് മന്ത്രിയുടെ പ്രസംഗം മൂന്ന് മണിക്കൂർ പിന്നിട്ടു. 2016 ഫെബ്രുവരിയിൽ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി 2.54 മണിക്കൂർ നേരമെടുത്ത് അവതരിപ്പിച്ചതായിരുന്നു ഇതുവരെ റെക്കോർഡ്. അന്നത്തെ ധനമന്ത്രി ആയിരുന്ന കെഎം മാണി രാജിവെച്ചതിനെ തുടർന്നാണ് ഉമ്മൻ‌ചാണ്ടി ബജറ്റ് അവതരിപ്പിച്ചത്. ഈ റെക്കോർഡാണ് ഇത്തവണ തോമസ് ഐസക്ക് മറികടന്നിരിക്കുന്നത്.

ക്ഷേമ വാഗ്‌ദാനങ്ങളാണ് ഇടതുസർക്കാർ പ്രധാനമായും മുന്നോട്ട് വെച്ചത്. എല്ലാ ക്ഷേമ പെൻഷനുകളും 1600 രൂപയായി ഉയർത്തിയും ഭക്ഷ്യക്കിറ്റ് തുടരുമെന്നും പ്രഖ്യാപിച്ച് ധനമന്ത്രിയുടെ ബജറ്റ് പുരോഗമിക്കുകയാണ്. തൊഴിലില്ലായ്‌മ പരിഹരിക്കാൻ വിവിധ പദ്ധതികളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സിൽവർ ലൈൻ പദ്ധതി ഭൂമിയേറ്റെടുക്കൽ ഈ വർഷം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

Also Read: പത്രപ്രവർത്തക പെൻഷൻ വർധിപ്പിച്ചു; വനിതാ സംവിധായകർക്ക് മൂന്ന് കോടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE