പത്രപ്രവർത്തക പെൻഷൻ വർധിപ്പിച്ചു; വനിതാ സംവിധായകർക്ക് മൂന്ന് കോടി

By News Desk, Malabar News
Journalist pension rise
Representational Image
Ajwa Travels

തിരുവനന്തപുരം: പത്രപ്രവർത്തക പെൻഷൻ വർധിപ്പിച്ചു. ജേണലിസ്‌റ്റ്, നോൺ-ജേണലിസ്‌റ്റ്‌ പെൻഷനിൽ ആയിരം രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് വനിതാ മാദ്ധ്യമ പ്രവർത്തകർക്ക് താമസ സൗകര്യം ഒരുക്കുമെന്നും ധനമന്ത്രിയുടെ ബജറ്റിൽ പറയുന്നു.

കൂടാതെ, വനിതാ ചലച്ചിത്ര സംവിധായകർക്കായി പരമാവധി 50 ലക്ഷം രൂപ വീതം മൂന്ന് കോടി രൂപ അനുവദിക്കും. പട്ടിക വിഭാഗങ്ങളിലെ സംവിധായകരുടെ സിനിമകൾക്ക് രണ്ട് കോടി രൂപയും വകയിരുത്തും. കൊച്ചി കടവന്ത്രയിൽ പോസ്‌റ്റ്‌ പ്രൊഡക്ഷൻ സെന്റർ സ്‌ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

അന്തരിച്ച പ്രശസ്‌ത കവയിത്രി സുഗതകുമാരിയുടെ സ്‌മാരകത്തിന് ആറൻമുളയിൽ രണ്ട് കോടി രൂപ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.

Also Read: ഭക്ഷ്യക്കിറ്റ് വിതരണം തുടരും; തദ്ദേശ ജനപ്രതിനിധികളുടെ ഓണറേറിയം വർധിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE