ഭക്ഷ്യക്കിറ്റ് വിതരണം തുടരും; തദ്ദേശ ജനപ്രതിനിധികളുടെ ഓണറേറിയം വർധിപ്പിച്ചു

By News Desk, Malabar News
Food kit kerala
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്ക്. ബജറ്റ് അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ള, നീല റേഷൻ കാർഡ് ഉടമകൾക്ക് 15 രൂപ നിരക്കിൽ 10 കിലോ അരി നൽകും. 50 ലക്ഷം കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

കൂടാതെ, എല്ലാ തദ്ദേശ ജനപ്രതിനിധികളുടെയും ഓണറേറിയം വർധിപ്പിച്ചു. 1000 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്.

തൊഴിലില്ലായ്‌മ പരിഹരിക്കാനുള്ള വിവിധ പദ്ധതികളും പുതിയ സ്‌റ്റാർടപ്പ് പദ്ധതികളും ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നു. ലൈഫ് മിഷനിലൂടെ 40,000 പട്ടികജാതി കുടുംബങ്ങൾക്കും 12,000 പട്ടിക വർഗ കുടുംബങ്ങൾക്കും വീട് നൽകുമെന്നും പ്രഖ്യാപനമുണ്ട്. കെ ഫോൺ ഉൾപ്പടെയുള്ള വിവിധ പദ്ധതികൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

Also Read: തൊഴിലുറപ്പ് പദ്ധതി വിപുലീകരിക്കും; അയ്യങ്കാളി പദ്ധതിക്ക് 100 കോടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE