ഉത്തർപ്രദേശിലെ നോയിഡയിൽ വൻ തീപിടുത്തം

By Syndicated , Malabar News
fire
Representational Image
Ajwa Travels

നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ തീപിടുത്തം. 150ഓളം കുടിലുകൾ കത്തിനശിച്ചു. രണ്ടു​ കുട്ടികളുടെ മൃതദേഹം കണ്ടെത്തി. ഞായറാഴ്​ച ഉച്ചക്ക്​ ഒരു മണിയോടെയാണ്​ ബെഹലോപുർ ഗ്രാമത്തിനടുത്തുള്ള ജെജെ ക്ളസ്​റ്ററിൽ തീപിടിത്തമുണ്ടായത്​.

ഫയർ യൂണിറ്റുകളുടെ ശ്രമഫലമായി തീ നിയന്ത്രിക്കാൻ സാധിച്ചു എങ്കിലും കാറ്റുവീശുന്നതു കാരണം പുക അടങ്ങിയില്ല. 150ഓളം കുടിലുകൾ കത്തി നശിച്ചുവെന്നും രണ്ടു​ കുഞ്ഞുങ്ങളുടെ മൃതദേഹം കണ്ടെടുത്തുവെന്നും ​ഡെപ്യൂട്ടി പൊലീസ്​ കമീഷണർ ഹരീഷ്​ ചന്ദർ വ്യക്‌തമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്‌തമായിട്ടില്ലെന്നും പോലീസ് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: റെംഡെസിവിർ കയറ്റുമതി നിരോധിച്ച് ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE