തിരുവനന്തപുരം: മൽസ്യ മേഖലാ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന പണിമുടക്ക് സംസ്‌ഥാനത്ത് ഇന്നും തുടരും. മണ്ണെണ്ണ വിലവർധന തടയുക, മൽസ്യബന്ധന മേഖലക്ക് ദോഷകരമായ കേന്ദ്ര, സംസ്‌ഥാന നിയമങ്ങൾ തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംസ്‌ഥാനത്ത് മൽസ്യ തൊഴിലാളികൾ ഇന്നും പണിമുടക്ക് നടത്തുന്നത്.
തീരശോഷണം സംഭവിച്ച മേഖലകൾ കേന്ദ്രീകരിച്ച് അടിയന്തിരമായ ഒരു പദ്ധതി നടപ്പിലാക്കാൻ സർക്കാർ തയ്യാറാവണമെന്ന ആവശ്യവും ശക്‌തമാകുകയാണ്. ഈ ആവശ്യം ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്ന് വലിയ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ സംസ്‌ഥാനത്തെ ഒൻപതോളം മൽസ്യത്തൊഴിലാളി സംഘടനകളാണ് ഇപ്പോൾ പണിമുടക്ക് നടത്തുന്നത്.
Read also: വാച്ചർ രാജൻ തിരോധാനം; വനത്തിനുള്ളിൽ പ്രത്യേക പരിശോധന തുടങ്ങി