ബംഗാളിലെ സിലിഗുരിയിൽ ബോംബ് കണ്ടെത്തിയ സംഭവം; അഞ്ചുപേർ അറസ്‌റ്റിൽ

By Staff Reporter, Malabar News
arrest
Representational Image
Ajwa Travels

സിലിഗുരി: തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബംഗാളിലെ സിലിഗുരിയിൽ ബോംബുകൾ കണ്ടെത്തിയ സംഭവത്തിൽ അഞ്ചുപേരെ അറസ്‌റ്റ് ചെയ്‌തതായി പോലീസ് അറിയിച്ചു. പ്രദേശത്തെ പലചരക്ക് കടയിൽ നിന്ന് തിങ്കളാഴ്‌ചയാണ് ബോംബുകൾ കണ്ടെടുത്തത്.

നഗരത്തിലെ അഷിഘർ പ്രദേശത്തെ പലചരക്ക് കടയിൽ നിന്ന് തിങ്കളാഴ്‌ച രണ്ട് ക്രൂഡ് ബോംബുകൾ കണ്ടെടുത്തതായി സിലിഗുരി മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചിരുന്നു.

പശ്‌ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് വേളയിൽ ഉണ്ടായേക്കാവുന്ന രാഷ്‌ട്രീയ അതിക്രമ സാധ്യത കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്‌ഥാനത്ത് ജാഗ്രത വർധിപ്പിച്ചിരുന്നു.

ബംഗാളിൽ ഇത്തവണ എട്ട് ഘട്ടങ്ങളിലായാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 27, ഏപ്രിൽ 1 തീയതികളിലായി തിരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങളിലേക്കുള്ള പോളിംഗ് നടന്നിരുന്നു. മൂന്നാം ഘട്ടത്തിലേക്കുള്ള പോളിംഗ് ഇന്ന് പുരോഗമിക്കുകയാണ്. അതേസമയം സിലിഗുരി നിയമസഭാ മണ്ഡലത്തിലേക്കുള്ള പോളിംഗ് ഏപ്രിൽ 17ന് അഞ്ചാം ഘട്ടത്തിലാണ് നടക്കുക.

Read Also: തിരഞ്ഞെടുപ്പ് സമാധാനപൂർവം പുരോഗമിക്കുന്നു; സംഘർഷം ചിലയിടത്ത് മാത്രമെന്ന് ഡിജിപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE