തിരുവനന്തപുരം: തിരഞ്ഞെടുപ്പ് സമാധാനപൂര്‍വ്വം പുരോഗമിക്കുന്നുവെന്ന് ഡിജിപി ലോകനാഥ് ബെഹ്‌റ. ചിലയിടത്ത് മാത്രമാണ് പ്രശ്‌നമുണ്ടായത്. സംഘര്‍ഷ സ്‌ഥലങ്ങളില്‍ അടിയന്തിര നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു.
സംഘര്‍ഷ സംഭവങ്ങളെ പോലീസ് ഗൗരവമായി കാണുന്നു. പ്രശ്‌നബാധിത മേഖലകളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തും. കാട്ടായിക്കോണത്തെ സംഭവത്തെത്തുടര്‍ന്ന് എസ്‌പി സ്‌ഥലത്ത് എത്തിയിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു. തിരുവനന്തപുരത്ത് കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുകയായിരുന്നു ലോകനാഥ് ബെഹ്‌റ.
വിവിധ കാരണങ്ങളാല്‍ സംസ്‌ഥാനത്തിന്റെ പലഭാഗത്തും വോട്ടെടുപ്പ് ദിനത്തിൽ സംഘര്‍ഷമുണ്ടായി. തിരുവനന്തപുരം ശ്രീകാര്യം കാട്ടായികോണത്തും സിപിഎം- ബിജെപി സംഘര്‍ഷം ഉണ്ടായി.
സംഘര്‍ഷത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ബൂത്ത് ഓഫീസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പത്തനംതിട്ട ആറൻമുള ചുട്ടിപ്പാറയില്‍ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷമുണ്ടായി. പാര്‍ട്ടി കൊടിയുമായി വോട്ട് ചെയ്യാനെത്തിയതിനെ തുടര്‍ന്നാണ് സംഘർഷം ഉണ്ടായത്.
Read Also: തമിഴ്‌നാട്ടില്‍ നിന്നെത്തിയ വാഹനം യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു; കമ്പംമേട്ടില്‍ സംഘര്‍ഷം