തമിഴ്‌നാട്ടില്‍ നിന്നെത്തിയ വാഹനം യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു; കമ്പംമേട്ടില്‍ സംഘര്‍ഷം

By Desk Reporter, Malabar News
Conflict at MES College, Kuttipuram
Representational Image
Ajwa Travels

ഇടുക്കി: തമിഴ്‌നാട്ടില്‍ നിന്നെത്തിയ വാഹനം കമ്പംമേട്ടില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതിനെത്തുടർന്ന് സ്‌ഥലത്ത് സംഘർഷം ഉണ്ടായി. വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. ഒരു വാഹനം തകര്‍ത്തതായാണ് പരാതി. ഇരട്ട വോട്ടിനെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്.

വിവിധ കാരണങ്ങളാല്‍ സംസ്‌ഥാനത്തിന്റെ പലയിടത്തും സംഘര്‍ഷമുണ്ടായി. പത്തനംതിട്ട ആറൻമുള ചുട്ടിപ്പാറയില്‍ കോണ്‍ഗ്രസ്- സിപിഎം സംഘര്‍ഷമുണ്ടായി. പാര്‍ട്ടി കൊടിയുമായി വോട്ട് ചെയ്യാനെത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

തിരുവനന്തപുരം ശ്രീകാര്യം കാട്ടായികോണത്തും സിപിഎം- ബിജെപി സംഘര്‍ഷം ഉണ്ടായി. സംഘര്‍ഷത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ബൂത്ത് ഓഫീസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

Also Read:  ഒരു തവണ എംഎൽഎ ആയി; നേമവുമായി വേറൊരു ബന്ധവുമില്ലെന്ന് ഒ രാജഗോപാൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE