മലപ്പുറം: വെങ്ങാട് മൂതിക്കയം റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് 5 തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇതര സംസ്ഥാന തൊഴിലാളികളായ കാര്‍ത്തിക്, ഇന്ദ്രജിത്ത്, സരോജ്, ഉമേഷ്, ഉപേന്ദര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കുന്തിപ്പുഴയ്ക്ക് കുറുകെ നിര്‍മിക്കുന്ന റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണ സ്ഥലത്താണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. പുഴയോരത്ത് ഭിത്തി നിര്‍മിക്കുന്നതിനായി കോണ്‍ക്രീറ്റ് ചെയ്യാനുള്ള കമ്പികള്‍ കെട്ടുന്നതിനിടെയാണ് അപകടമുണ്ടായത്.
പ്രദേശത്ത് മാസങ്ങളായി നിര്‍മാണ ജോലികള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് അപകടമുണ്ടായത്. നാട്ടുകാരും തൊഴിലാളികളും ചേര്‍ന്നാണ് പരിക്കേറ്റവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. അഗ്നി രക്ഷാ സേനയും പോലീസും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നു.
Malabar News: ചിറക്കലിൽ കെ-റെയിൽ കല്ലുകൾ പിഴുതുമാറ്റിയ സംഭവം; കോൺഗ്രസ് നേതാക്കൾ റിമാൻഡിൽ