ബീഹാർ മുൻ വിദ്യാഭ്യാസ മന്ത്രി കോവിഡ് ബാധിച്ച് മരിച്ചു

By Staff Reporter, Malabar News
mevalal chaudhary
മേവാലാൽ ചൗധരി
Ajwa Travels

പാറ്റ്‌ന: ബീഹാർ മുൻ വിദ്യാഭ്യാസ മന്ത്രിയും ജനതാദൾ എംഎൽഎയുമായ മേവാലാൽ ചൗധരി കോവിഡ് ബാധയെ തുടർന്ന് അന്തരിച്ചു. ആശുപത്രിയിൽ ചികിൽസയിൽ കഴിയവെ ആയിരുന്നു അന്ത്യം. കഴിഞ്ഞ ആഴ്‌ച ആയിരുന്നു ഇദ്ദേഹത്തിന് കോവിഡ് ബാധ സ്‌ഥിരീകരിച്ചത്.

ബീഹാറിലെ താരാപൂർ നിയോജകമണ്ഡലത്തിലെ സിറ്റിം​ഗ് എംഎൽഎ ആയിരുന്നു മേവാലാൽ ചൗധരി. വിദ്യാഭ്യാസ മന്ത്രി ആയിരുന്ന അദ്ദേഹത്തെ അഴിമതി ആരോപണത്തെ തുടർന്ന് പദവിയിൽ നിന്ന് നീക്കം ചെയ്യുക ആയിരുന്നു.

അതേസമയം കോവിഡ് രൂക്ഷമായ ബീഹാറിൽ സർക്കാർ ഞായറാഴ്‌ച രാത്രി മുതൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ഔദ്യോ​ഗിക കണക്കുകൾ പ്രകാരം ബീഹാറിൽ 39,498 സജീവ കോവിഡ് കേസുകളാണുള്ളത്. ഞായറാഴ്‌ച മാത്രം 1722 കോവിഡ് മരണങ്ങളാണ് സംസ്‌ഥാനത്ത് റിപ്പോർട് ചെയ്‌തത്‌.

മെയ് 15 വരെ സ്‌കൂളുകൾ, കോളേജുകൾ, മറ്റ് വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ എന്നിവ അടച്ചിടാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഈ കാലയളവിൽ സർക്കാർ സ്‌ഥാപനങ്ങളിലൊന്നും പരീക്ഷകൾ ഉണ്ടായിരിക്കുന്നതല്ല.

Read Also: ക്രിസ്‌ത്യാനികളും ഹിന്ദുക്കളും പെണ്‍മക്കളെ ശ്രദ്ധിച്ചില്ലെങ്കിൽ കാക്ക കൊത്തും; വിദ്വേഷ പരാമർശവുമായി അലി അക്ബർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE