‘ചതുർമുഖ’ത്തിലെ നാലാമനിതാ; സസ്‌പെൻസ് പൊളിച്ച് താരങ്ങൾ

By Staff Reporter, Malabar News
chathurmukham

ടെക്നോ-ഹൊറർ വിഭാഗത്തിൽ ഒരുങ്ങുന്ന മലയാള ചലച്ചിത്രം ‘ചതുർമുഖ’ ത്തിന്റെ ടൈറ്റിൽ സൂചിപ്പിക്കുന്ന നാലാമത്തെ ‘മുഖം’ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി ചിത്രത്തിലെ താരങ്ങളായ മഞ്‌ജു വാര്യറും സണ്ണി വെയ്‌നും. എറണാകുളത്ത് വെച്ച് നടന്ന പത്രസമ്മേളനത്തിലാണ് ചിത്രത്തിലെ നാലാമത്തെ മുഖം ഒരു സ്‌മാര്‍ട്ട് ഫോണാണെന്ന് താരങ്ങള്‍ വെളിപ്പെടുത്തിയത്.

നേരത്തെ മഞ്‌ജു വാര്യരും, സണ്ണി വെയിനും, അലന്‍സിയറും അവതരിപ്പിക്കുന്ന മൂന്നു കഥാപാത്രങ്ങളെ മാത്രമാണ് അണിയറ പ്രവർത്തകർ പ്രേക്ഷകർ മുന്നിൽ എത്തിച്ചിരുന്നത്. ടൈറ്റിൽ സൂചിപ്പിക്കുന്ന ആ ‘നാലാമൻ’ ആരെന്നുള്ള ആശങ്കയിൽ ആയിരുന്നു ഇതുവരെയും സിനിമാ പ്രേമികൾ. ഇപ്പോഴിതാ അതിനുള്ള ഉത്തരമാണ് ലഭിച്ചിരിക്കുന്നത്.

ഒരു സ്‌മാർട്ട് ഫോണിനൊപ്പം നിൽക്കുന്ന കഥാപാത്രങ്ങളുടെ സ്‌പൂക്കി മോഷൻ പോസ്‌റ്ററും സിനിമക്കായി ഒരുക്കിയ കൗതുകകരമായ റിങ്ടോണും താരങ്ങള്‍ അനാവരണം ചെയ്‌തു.

നവാഗതരായ രഞ്‌ജിത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിസ് ടോംസ് മൂവീസിന്റെ ബാനറില്‍ മഞ്‌ജു വാര്യര്‍ പ്രൊഡക്ഷന്‍സിനൊപ്പം ജിസ് ടോംസും ജസ്‌റ്റിന്‍ തോമസും ചേര്‍നാണ് ചിത്രം നിര്‍മിക്കുന്നത്.

അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരുടേതാണ് കഥ, തിരക്കഥ, സംഭാഷണം. അഭിനന്ദൻ രാമാനുജമാണ് ചതുർമുഖത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. മനോജ് എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ഉടൻ റിലീസ് ചെയ്യാൻ കഴിയുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. ചിത്രത്തിന്റെ പോസ്‌റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്.

Read Also: ഒരു വർഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യ ഫുട്ബാൾ മൈതാനത്ത്; ഇന്ന് ഒമാനെ നേരിടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE