ജില്ലയിലെ ആരോഗ്യമേഖലക്ക് ഫണ്ടനുവദിക്കണം; സ്വലാത്ത് സമാപനത്തിൽ ഖലീൽ ബുഖാരി തങ്ങള്‍

By Desk Reporter, Malabar News
Funding should be provided to the health sector in the district; khaleel bukhari thangal
ആത്‌മീയ സമ്മേളനത്തിന് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നിർവഹിക്കുന്നു
Ajwa Travels

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരുന്ന സ്വലാത്ത് ആത്‌മീയ സംഗമവും പ്രാർഥനയും സമാപിച്ചു. ഓണ്‍ലൈനായി ആയിരങ്ങള്‍ സംബന്ധിച്ച പരിപാടിക്ക് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി.

കോവിഡ് മഹാമാരിയില്‍ നിന്നുള്ള മോചനത്തിന് എല്ലാ ജനങ്ങള്‍ക്കും വാക്‌സിനേഷന്‍ എടുക്കുന്നതിനാവശ്യമായ നടപടികള്‍ വേഗത്തിലാക്കണമെന്ന് ഖലീൽ ബുഖാരി തങ്ങള്‍ സമാപന പ്രസംഗത്തിൽ ആവശ്യപ്പെട്ടു. സംസ്‌ഥാനത്തെ മറ്റു ജില്ലകളെ അപേക്ഷിച്ച് ആരോഗ്യ പരിപാലന സംവിധാനങ്ങള്‍ പരിമിതമായ മലപ്പുറം പോലുള്ള ജില്ലകളില്‍ അടിസ്‌ഥാന സൗകര്യങ്ങള്‍ ഒരുക്കാനും ആവശ്യമായ ഫണ്ട് അനുവദിക്കാനും അധികൃതര്‍ ശ്രദ്ധിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.

സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപ്പറമ്പ് പ്രാരംഭ പ്രാർഥന നിർവഹിച്ച സംഗമത്തിൽ സമസ്‌ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി അധ്യക്ഷത വഹിച്ചു. സയ്യിദ് സീതിക്കോയ തങ്ങള്‍ കളമശ്ശേരി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് ഖാസിം സ്വാലിഹ് ഹൈദ്രൂസി, സയ്യിദ് അഹമദുൽ കബീര്‍ അല്‍ ബുഖാരി, അബ്‌ദുൽ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട് എന്നിവര്‍ സ്വലാത്ത് ആത്‌മീയ സംഗമത്തിലും തുടർന്നുള്ള പ്രാർഥനയിലും സംബന്ധിച്ചു.

Most Read: കുട്ടികളുടെ ‘മരണക്കളി’; ഓൺലൈൻ ഗെയിമുകൾക്ക് എതിരെ പോലീസിന്റെ മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE